ADVERTISEMENT

കുവൈത്ത് സിറ്റി ∙ മൊബൈലിൽ വിഡിയോ പകർത്തിയ രണ്ട് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. മുത്‌ലാ പ്രൊട്ടക്റ്റഡ് മേഖലയിലാണ് പ്രവാസികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

രണ്ടു പേരിൽ ഒരാൾക്ക് പ്രൊട്ടക്റ്റഡ്മേഖലയിൽ പ്രവേശിക്കുന്നതിനുള്ള പാസ് ഉണ്ടായിരുന്നു. ഇയാൾക്കൊപ്പം എത്തിയ സുഹൃത്താണ് മൊബൈലിൽ വിഡിയോ പകർത്തിയത്. ഇക്കാര്യം സുരക്ഷാ വിഭാഗം കാണുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു.  രാജ്യസുരക്ഷ വകുപ്പിന് കൈമാറിയ ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ  പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

നിരോധിത പ്രദേശത്ത് അനധികൃതമായി പ്രവേശിച്ചതിനും ചിത്രീകരണം നടത്തിയതിനും അന്വേഷണം നടത്തിവരികയാണ്. 

English Summary:

Expats arrested after mobile video captured in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com