ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഹൈവേകളിലെ എമർജൻസി ലൈൻ ദുരുപയോഗം ചെയ്യുന്നവർക്ക് കർശനമായ പിഴ ചുമത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം മേധാവി ലഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ പ്രഖ്യാപിച്ചു. കേസ് കോടതിയിലെത്തിയാൽ  25 ദിനാർ പിഴയ്‌ക്കൊപ്പം രണ്ടര മാസം വരെ തടവും വാഹനം പിടിച്ചെടുക്കലും ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. എമർജൻസി  വാഹനങ്ങൾക്ക് സുരക്ഷിതപാത ഉറപ്പാക്കാന്നതിന്റെ ഭാഗമായാണ് ശിക്ഷ നടപടികൾ കടുപ്പിച്ചത്.

ആംബുലൻസ്, പൊലീസ്, ഫയർ ഡിഫൻസ് വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ളതാണ് എമർജൻസി ലൈൻ. ഈ ഭാഗത്തു കൂടെ വാഹനമോടിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ബുഹസ്സൻ ഡ്രൈവർമാരോട് അഭ്യർഥിച്ചു, നിയമലംഘകരെ കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സജീവമാക്കിയിട്ടുണ്ട്. വാഹനങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയോഅടിയന്തിരമായി നിർത്തേണ്ട സാഹചര്യം ഉണ്ടാകുകയോ ചെയ്‌താൽ ഉടൻ തന്നെ സേഫ്റ്റി ലൈനിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

English Summary:

Who Misuse the Emergency Line on Highways will be Fined Severely

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com