ADVERTISEMENT

ദുബായ് ∙ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റബാത്ത് സ്ട്രീറ്റിലേക്കുള്ള എക്സിറ്റിൽ പുതുതായി ഒരു വരി കൂടി ചേർത്തു റോഡ് വികസനം പൂർത്തിയാക്കിയതായി ആർടിഎ അറിയിച്ചു. 600 മീറ്ററിലാണ് പുതിയതായി ഒരു വരി കൂടി ചേർത്തത്. ഇതോടെ, എക്സിറ്റ് 55ലെ ഗതാഗതക്കുരുക്ക് ഒഴിവാകും. എക്സിറ്റ് വഴി കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം മണിക്കൂറിൽ 4500 ആകും. നിലവിൽ 3000 വാഹനങ്ങൾ കടന്നു പോകാനുള്ള വീതിയാണ് റോഡിനുള്ളത്. ‌ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് റബാത്ത് സ്ട്രീറ്റ് വഴി ബിസിനസ് ബേ ക്രോസിങ്ങിലേക്കുള്ള യാത്രാ സമയം 4 മിനിറ്റായി കുറയും.

English Summary:

Dubai RTA Completes traffic improvements on Sheikh Mohamed bin Zayed Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com