ADVERTISEMENT

ദുബായ്∙ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ, ഫൈനസ്റ്റ് സർപ്രൈസ്  നറുക്കെടുപ്പിൽ ഇന്ത്യക്കാരനും സ്വദേശിക്കും കോടികൾ സമ്മാനം. ഇന്ത്യക്കാരനായ വിധി ഗുർനാനി, സ്വദേശിയായ സ​ഈദ് മുഹമ്മദ് യൂസഫ് എന്നിവരാണ് 10 ലക്ഷം യുഎസ് ഡോളർ(എട്ടര കോടിയോളം രൂപ) വീതം സമ്മാനം ലഭിച്ചത്. മലയാളിയടക്കം 2 ഇന്ത്യക്കാർക്ക് ആഡംബര മോട്ടർബൈക്കും സമ്മാനം ലഭിച്ചു.

ദുബായിൽ താമസിക്കുന്ന വിധി ഈ മാസം 9ന് ദുബായിൽ നിന്ന് മുംബൈയിലേയ്ക്ക് പോകുമ്പോഴായിരുന്നു സമ്മാനാർഹമായ  468 –ാം സീരീസിലെ  4760 നമ്പർ ടിക്കറ്റെടുത്തത്. മില്ലനിയം മില്യനെയർ പ്രമോഷൻ ആരംഭിച്ചതിൽ പിന്നെ സമ്മാനം നേടിയ 233 –ാമത്തെ ഇന്ത്യക്കാരനാണ് വിധി. 47കാരനായ സഈദ് മുഹമ്മദ് യൂസഫ് ദുബായിൽ നിന്ന് മൊറോക്കോയിലെ കസബ്ലാങ്കയിലേയ്ക്ക് പോകുമ്പോഴാണ് വിമാനത്താവളത്തിൽ നിന്ന് ടിക്കറ്റെടുത്തത്. 

ഫൈനസ്റ്റ് സർപ്രൈസ് സീരീസ് നറുക്കെടുപ്പിലാണ് മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ ആഡംബര വാഹനം സമ്മാനം ലഭിച്ചത്.  ദുബായില്‍ താമസിക്കുന്ന ഹമീദ് അമ്മീച്ചീട്ടുവളപ്പിൽ(53),  മഗേഷ് പ്രഭാകരന്‍ (48) എന്നിവർക്ക് വിലകൂടിയ  ബിഎംഡബ്ല്യു മോട്ടർ ബൈക്കുകളാണ് ലഭിച്ചത്. ഹമീദ് ദുബായിലെ മെഡിക്കൽ സെന്‍ററിൽ പിആർഒ ആയും മഗേഷ് പ്രഭാകരൻ ടെക്നിഷ്യനായും ജോലി ചെയ്യുന്നു.

English Summary:

Duty Free Millennium Millionaire and Finest Surprise Draws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com