ADVERTISEMENT

അബുദാബി ∙ ധാതുവിഭവങ്ങളുടെ പഠനം, വികസനം സുസ്ഥിര ഉപയോഗം എന്നിവയ്ക്കായി ബ്രിക്സ് രാജ്യങ്ങളുടെ പരസ്പര സഹകരണം ഉറപ്പാക്കുന്നതിനു വിളിച്ചു ചേർത്ത വട്ടമേശ സമ്മേളനത്തിൽ പുതിയ അംഗം എന്ന നിലയിൽ യുഎഇ പങ്കെടുത്തു.  അംഗ രാജ്യങ്ങളിലെ ധാതു വിഭവങ്ങളുടെ വികസനത്തിന് ആവശ്യമായ പദ്ധതികൾ യോഗം ചർച്ച ചെയ്തു. 

ചിത്രത്തിന് കടപ്പാട്: വാം.
ചിത്രത്തിന് കടപ്പാട്: വാം.

ജിയോളജി ആൻഡ് മിനറൽ റിസോഴ്സസ് വകുപ്പ് ഡയറക്ടർ ഖാലിദ് അൽ ഹോസാനി യുഎഇ സംഘത്തെ നയിച്ചു. ബ്രിക്സ് രാജ്യങ്ങൾക്കായി ജിയോളജിക്കൽ പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നതും ചർച്ച ചെയ്തു. കൃത്യമായ ഇടവേളകളിൽ ജിയോളജിക്കൽ വിഭാഗം മേധാവികളുടെ ചർച്ചകൾ തുടരാനും സമ്മേളനത്തിൽ ധാരണയായി.‌

English Summary:

UAE Participates in First Meeting of BRICS Countries' Heads of Geological Services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com