ADVERTISEMENT

കുവൈത്ത് സിറ്റി ∙ ബുധനാഴ്ച നടന്ന എഫ്ഒസി മീറ്റിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് മേഖല ജോയിന്‍റ് സെക്രട്ടറി അസീം ആർ മഹാജൻ, ഇന്ത്യൻ സംഘത്തെയും, കുവൈത്ത് ഏഷ്യാ അഫയേഴ്സ് അസിസ്റ്റന്‍റ് വിദേശകാര്യ മന്ത്രി അംബാസഡർ സമീഹ് എസ്സ ജോഹർ കുവൈത്ത് സംഘത്തെയും നയിച്ചു. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ ഊന്നിയുള്ള  ചർച്ചകളാണ് ഫോറിൻ ഓഫിസ് കൺസൾട്ടേഷന്‍റെ ആറാമത് റൗണ്ടിൽ നടന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്‍റെ സമഗ്രമായ അവലോകനത്തിനു ശേഷം  പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, രാജ്യാന്തര വിഷയങ്ങളിൽ ഇരുകൂട്ടരും പരസ്പരം  വീക്ഷണങ്ങൾ കൈമാറി. കുവൈത്തും ഇന്ത്യയും തമ്മൽ പരമ്പരാഗതമായുള്ള ശക്തമായ ഉഭയകക്ഷി ബന്ധങ്ങളിൽ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിച്ചു. രാഷ്ട്രീയ ബന്ധങ്ങൾ, പതിവ് ഉന്നതതല വിനിമയങ്ങൾ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആരോഗ്യം, സംസ്കാരം, ജനങ്ങളുമായുള്ള ബന്ധങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണയി. കൂടിയാലോചനകളുടെ ഫലത്തിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. പരസ്‌പരം സൗകര്യപ്രദമായ സമയത്ത് അടുത്ത എഫ്ഒസി ന്യൂഡൽഹിയിൽ നടത്താനും ധാരണയായിട്ടുണ്ട്.

English Summary:

6th India-Kuwait Foreign Office Consultations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com