ADVERTISEMENT

മനാമ ∙ബഹ്‌റൈനിലെ പ്രധാന വാർഷിക പരിപാടികളിൽ ഒന്നായ ഈന്തപ്പന ഉത്സവം ഓഗസ്റ്റ് 1 മുതൽ 3 വരെ ഹൂറത്ത് ആലിയിലെ ഫാർമേഴ്‌സ് മാർക്കറ്റിൽ   നടക്കും. 'ഖൈറത്ത് അൽ നഖ്‌ല' എന്ന പേരിൽ അറിയപ്പെടുന്ന ഈ ഉത്സവം, ഈന്തപ്പനയുടെ പ്രാധാന്യം എടുത്തു കാട്ടുകയും, ബഹ്‌റൈനിന്‍റെ സാംസ്‌കാരിക പൈതൃകവുമായി ബന്ധപ്പെട്ട ആഘോഷങ്ങളാണ് സമ്മാനിക്കുന്നത്.  രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് പ്രദർശന സമയം. 

ബഹ്‌റൈനിലെ ഫാർമേഴ്‌സ് മാർക്കറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ സഹകരണത്തോടെ നാഷനൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്‍റാണ് അറബിയിൽ 'ഈന്തപ്പനയുടെ അനുഗ്രഹം' എന്ന് അർത്ഥമാക്കുന്ന വാർഷിക സാംസ്‌കാരിക പൈതൃകോത്സവമായ 'ഖൈറത്ത് അൽ നഖ്‌ല' (ഈന്തപ്പനയുടെ സമ്മാനങ്ങൾ) സംഘടിപ്പിക്കുന്നത്.

മുൻ വർഷങ്ങളിലെ പാം ട്രീ ഫെസ്റ്റിവലിൽ നിന്ന്. Image Credit: BNA
മുൻ വർഷങ്ങളിലെ പാം ട്രീ ഫെസ്റ്റിവലിൽ നിന്ന്. Image Credit: BNA

ബഹ്‌റൈനിലെ വിവിധയിനം ഈന്തപ്പഴങ്ങൾ, ഈന്തപ്പഴം ഉപയോഗിച്ചുള്ള വിഭവങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രദർശനമാണ് ഈ ഉത്സവത്തിന്‍റെ പ്രധാന ആകർഷണം. ഈന്തപ്പനയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണെന്ന് തെളിയിക്കുന്ന നിരവധി ഉൽപ്പന്നങ്ങളും ഇവിടെ പ്രദർശിപ്പിക്കും.

മുൻ വർഷങ്ങളിലെ പാം ട്രീ ഫെസ്റ്റിവലിൽ നിന്ന്. Image Credit: BNA
മുൻ വർഷങ്ങളിലെ പാം ട്രീ ഫെസ്റ്റിവലിൽ നിന്ന്. Image Credit: BNA

ബഹ്‌റൈൻ കർഷകർ, കമ്പനികൾ, കരകൗശല വിദഗ്ധർ എന്നിവർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള അവസരമാണ് ഈ ഉത്സവം ഒരുക്കുന്നത്. പ്രാദേശിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും, കർഷകരുടെ ജീവിതമാർഗ്ഗത്തെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതും ഈ ഉത്സവത്തിന്‍റെ ലക്ഷ്യങ്ങളിൽ ഒന്നാണ്.

മുൻ വർഷങ്ങളിലെ പാം ട്രീ ഫെസ്റ്റിവലിൽ നിന്ന്. Image Credit: BNA
മുൻ വർഷങ്ങളിലെ പാം ട്രീ ഫെസ്റ്റിവലിൽ നിന്ന്. Image Credit: BNA

ഈന്തപ്പനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്ന സെമിനാറുകൾ, ഈന്തപ്പഴം ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കുന്നത് പഠിപ്പിക്കുന്ന വർക്ക്‌ഷോപ്പുകൾ എന്നിവയും ഉത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കായി വിനോദ പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നു.

മിഡിൽ ഈസ്റ്റിൽ ഈന്തപ്പഴം ഒരു വിശുദ്ധ ഫലമായി കണക്കാക്കപ്പെടുന്നു. ഈന്തപ്പനയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമായതിനാൽ ഇതിനെ 'ജീവന്‍റെ വൃക്ഷം' എന്നാണ് വിളിക്കുന്നത്. 8,000 വർഷങ്ങൾക്ക് മുൻപ് കൃഷി ചെയ്തു തുടങ്ങിയ ഈ പഴം, ഇന്ന് ലോകമെമ്പാടും ജനപ്രിയമാണ്.

English Summary:

Fifth Edition of Bahrain Date Palm Festival 1st to 3rd August

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com