ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയിലെ ടാക്സി സേവന മേഖലയിൽ മാറ്റങ്ങൾക്ക് തുടക്കമായി. റിയാദ്, ജിദ്ദ, മദീന, ദമാം എന്നീ നഗരങ്ങളിലാണ് പ്രധാന മാറ്റങ്ങൾ വരുന്നത്. പുതിയ ടാക്സി സർവീസുകൾക്ക് ലൈസൻസ് നൽകുന്നത് വീണ്ടും തുടങ്ങി. കാലാവധി കഴിഞ്ഞ ടാക്സികൾക്ക് പകരം പുതിയ വാഹനങ്ങൾ ഇറക്കാനും അനുമതിയായി.  ഗതാഗത ലോജിസ്റ്റിക് സർവ്വീസ് മന്ത്രി സാലിഹ് അൽ ജാസറാണ് തീരുമാനം പുറപ്പെടുവിച്ചത്. 

കൂടുതൽ ടാക്സികൾ വേണ്ട സ്ഥാപനങ്ങൾക്ക് അത് ചെയ്യാനും സർക്കാർ അനുവദിച്ചു. പഴയ ടാക്സികൾ നീക്കം ചെയ്ത് പുതിയത് കൊണ്ടുവരാൻ നിർദ്ദേശമുണ്ട്. ടാക്സി ലൈസൻസ് പുതുക്കുമ്പോൾ നിലവിലുള്ള കാറുകളുടെ എണ്ണം കണക്കിലെടുക്കണമെന്നും പറയുന്നു. ഈ മാറ്റങ്ങൾ യാത്രക്കാർക്ക് മെച്ചപ്പെട്ട സർവീസും കൂടുതൽ ടാക്സികളും ലഭ്യമാക്കും. എന്നാൽ ഗതാഗത തിരക്കും വർധിച്ചേക്കാം.

2023 അവസാനത്തോടെയും അതിനുശേഷവും ഉപയോഗത്തിൽ ഇല്ലാത്തതും  ഓടിക്കുവാൻ കൊള്ളാത്തതിനാൽ നീക്കം ചെയ്ത കാറുകൾക്ക് പകരമായി വാഹനം അനുവദിക്കുന്നതിനും ലൈസൻസുള്ള സ്ഥാപനങ്ങളുടെ പ്രവർത്തന സാധ്യതയും തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  പഴയവാഹനത്തിന്റെ കാലവധിയുള്ള  ടാക്സി ഓപ്പറേറ്റിങ് കാർഡ് പകരമായി നിരത്തിലിറക്കുന്ന പുതിയ വാഹനത്തിന് മാറ്റി നൽകും. 

English Summary:

Ministry of Transport and Logistics will give permission to increase the number of taxi vehicles and to replace expired vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com