റെയിൽ പരിശോധന ഇനി സ്മാർട്ട്; ആർടിഎക്ക് പ്രത്യേക വാഹനം
Mail This Article
×
ദുബായ് ∙ റെയിൽ ലൈനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആർടിഎ സ്മാർട് ഇൻസ്പെക്‌ഷൻ വാഹനം പുറത്തിറക്കി. റെയിൽ ലൈനുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ, അനധികൃത പ്രവർത്തനങ്ങൾ, കേടുപാടുകൾ എന്നിവ കണ്ടെത്താൻ സാഹായിക്കുന്നതാണ് വാഹനം. ഈ വാഹനം ഉപയോഗിച്ചു ദൈനംദിന പരിശോധനകൾ കൂടുതൽ സുഗമമാക്കാൻ ആർടിഎയ്ക്കു കഴിയും.
ഏതു തരം ക്രമക്കേടുകളും കൃത്യമായി മനസ്സിലാക്കാനും അതിവേഗം പരിഹാരം നിർദേശിക്കാനും വാഹനത്തിനു കഴിയും. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് ഇത് യാഥാർഥ്യമാക്കുന്നത്. മനുഷ്യർ നേരിട്ടു നടത്തുന്ന പരിശോധനയിൽ സംഭവിക്കാവുന്ന പിഴവുകൾ പുതിയ സംവിധാനത്തിലുണ്ടാവില്ല. അത്യാധുനിക ക്യാമറകൾ, സെൻസറുകൾ എന്നിവ വാഹനത്തിലുണ്ട്.
English Summary:
Dubai RTA Launches Trial Operation of Smart Inspection Vehicle for Rail Right-of-Way Areas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.