100 അംഗ ക്രിമിനൽ സംഘത്തെ വിചാരണ ചെയ്യാൻ നടപടി
Mail This Article
അബുദാബി ∙ രാജ്യസുരക്ഷയ്ക്കു ഭീഷണിയായ 100 അംഗ ക്രിമിനൽ സംഘത്തെ വിചാരണ ചെയ്യാൻ യുഎഇ അറ്റോണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടു. ബഹ്‌ലൗൽ എന്നറിയപ്പെടുന്ന സംഘം സമൂഹത്തിനു ഭീഷണിയാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പ്രദേശങ്ങളുടെ നിയന്ത്രണം ഭീഷണിപ്പെടുത്തി ഏറ്റെടുക്കുന്നതാണ് സംഘത്തിന്റെ രീതി. നിയമവിരുദ്ധ മാർഗത്തിലൂടെ പണം സമ്പാദിക്കുന്നതിന്റെ വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചു. നിരോധിത ഉപകരണങ്ങളും ആയുധങ്ങളും കാട്ടി ജനങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും തെളിഞ്ഞു. കള്ളപ്പണം വെളുപ്പിക്കുന്നതിലും സംഘത്തിന്റെ പങ്ക് കണ്ടെത്തിയിട്ടുണ്ട്. രാജ്യ സുരക്ഷ അപകടത്തിലാക്കുന്ന ആരെയും വച്ചുപൊറുപ്പിക്കില്ലെന്നും ക്രിമിനൽ സംഘങ്ങളെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും വെളിപ്പെടുത്താൻ രാജ്യത്തെ എല്ലാവരും ബാധ്യസ്ഥരാണെന്നും അറ്റോണി ജനറൽ കൂട്ടിച്ചേർത്തു.