ADVERTISEMENT

റിയാദ് ∙ കാർഷിക മേഖലയിൽ അവിശ്വസനീയമായ പുരോഗതിയുമായി സൗദി. സൗദി വിഷൻ 2030ന്‍റെ ലക്ഷ്യങ്ങൾക്കനുസൃതമായി, രാജ്യം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിനുമായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നത്.

സൗദി അറേബ്യയിലെ വിപണികളിൽ ഇന്ന് വിവിധതരം പഴങ്ങളും പച്ചക്കറികളും സുലഭമാണ്. അത്തിപ്പഴം, ഈന്തപ്പഴം, മുന്തിരി, മാതളനാരകം, വാഴപ്പഴം, കാന്താരി, തണ്ണിമത്തൻ, പപ്പായ, പേരക്ക, മധുരനാരങ്ങ, ആപ്പിൾ തുടങ്ങിയ പഴങ്ങൾ പ്രാദേശികമായി കൃഷി ചെയ്ത് വിപണനം ചെയ്യുന്നു.  ഈ നേട്ടത്തിന് പിന്നിൽ ആധുനിക കൃഷി രീതികളുടെയും സാങ്കേതിക വിദ്യയുടെയും വ്യാപകമായ ഉപയോഗമാണ്. ഡ്രിപ്പ് ഇറിഗേഷൻ, ഹൈഡ്രോപോണിക്സ് തുടങ്ങിയ സാങ്കേതികവിദ്യകൾ വെള്ളം ഫലപ്രദമായി ഉപയോഗിക്കാനും  ഉൽപാദനം വർധിപ്പിക്കാനും സഹായിക്കുന്നു.

സർക്കാർ കർഷകർക്ക് വിവിധ തരത്തിലുള്ള സഹായവും പിന്തുണയും നൽകുന്നു. വിത്തുകൾ, വളങ്ങൾ, സാങ്കേതിക വിദ്യ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിനും മികച്ച കൃഷി രീതികൾ പരിശീലിപ്പിക്കുന്നതിനും നിരവധി പദ്ധതികൾ നടപ്പിലാക്കുന്നു. സൗദി അറേബ്യ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. ജൈവ ഉൽപന്നങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി വിവിധ പദ്ധതികളാണ് രാജ്യം നടപ്പിലാക്കുന്നത്.

English Summary:

Saudi Markets Overflow with Fresh Local Fruits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com