ബാലകലാസാഹിതി വേനൽ ക്യാംപ്
Mail This Article
×
ഷാർജ ∙ യുവകലാസാഹിതി കുട്ടികളുടെ വിഭാഗമായ ബാലകലാസാഹിതിയുടെ നേതൃത്വത്തിൽ വേനൽ ക്യാംപ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും, നേതാക്കളെയും അടുത്തറിയുന്നതിന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സിനിമാ നിർമാണത്തിന്റെ വിവിധ വശങ്ങൾ പഠിപ്പിക്കുകയും ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ചോദ്യോത്തര പരിപാടിയും നടത്തി. പ്രശാന്ത് ആലപ്പുഴ, വിൽസൺ തോമസ് എന്നിവർ പ്രസംഗിച്ചു. ദൃശ്യ ഷൈൻ, പ്രിയ നിധി, സുഭാഷ് ദാസ്, സർഗ റോയ്, റിനി രവീന്ദ്രൻ, റോയി നെല്ലിക്കോട് എന്നിവർ ക്ലാസുകൾ നയിച്ചു. ബാലകലാസാഹിതി സെക്രട്ടറി ദേവിക ബൈജു, സ്‌മിനു സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
English Summary:
Balakalasahiti Organized Summer Camp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.