ADVERTISEMENT

അബുദാബി ∙ തലസ്ഥാന എമിറേറ്റിലെ യാത്രയിൽ വാഹനം പണിമുടക്കിയാൽ പേടിക്കേണ്ട, സഹായത്തിന് അബുദാബി മൊബിലിറ്റിയുടെ റോഡ് സർവീസ് പട്രോൾ (ആർഎസ്പി) എത്തും. ആർഎസ്പിയുടെ സേവനം 24 മണിക്കൂറും സൗജന്യമായി ഉപയോഗിക്കാം.

കേടാകുന്ന സാഹചര്യത്തിൽ വാഹനം സുരക്ഷിതമായി റോഡരികിലേക്കു മാറ്റി പാർക്ക് ചെയ്യാം. ഇതിനു ശേഷം 800850 എന്ന നമ്പരിൽ വിളിച്ച് സഹായം ആവശ്യപ്പെട്ടാം. സ്ഥലത്തിന്റെ ലൊക്കേഷൻ കൈമാറണം. ദർബി ആപ്പിലൂടെയും സേവനം ആവശ്യപ്പെടാം. ആപ്പിലെ  ചിഹ്നത്തിൽ അമർത്തിയാൽ റോഡ് സർവീസ് പട്രോളിന്റെ ലിങ്ക് മൂന്നാമത്തെ ഓപ്‌ഷനായി ലഭിക്കും. ഇതിൽ ഒഴിവുള്ള കോളങ്ങൾ പൂരിപ്പിക്കുക, ലൊക്കേഷൻ പങ്കുവയ്ക്കുക. 

കാർ അപകടത്തിൽപ്പെട്ടതാണെങ്കിലും തകരാറിലായതാണെങ്കിലും പട്രോൾ സംഘം എത്തി സുരക്ഷിതമായ സ്ഥലത്ത് എത്തിക്കും. ഇനി പെട്രോൾ തീർന്നതാണെങ്കിലും സഹായം ലഭിക്കും. തൊട്ടടുത്ത പെട്രോൾ സ്റ്റേഷനിൽ എത്താനുള്ള പെട്രോൾ അടിച്ചു തരും. ടയർ പൊട്ടിയാൽ മാറ്റിത്തരും. അത്യാവശ്യം ബാറ്ററി റീചാർജും ചെയ്തു തരും. റോഡിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് ആർഎസ്പിയെ നിയോഗിച്ചിരിക്കുന്നത്. എമിറേറ്റിലെ പ്രധാന റോഡുകളിലാണ് ആർഎസ്പി സേവനം ലഭിക്കുക.

English Summary:

RSP: Car Breakdown Assistance Service in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com