ADVERTISEMENT

അജ്മാൻ ∙  ശിവഗിരിമഠം ഗുരുധർമ പ്രചരണ സഭ യുഎഇയുടെ ആഭിമുഖ്യത്തിൽ 170ാമത് ശ്രീനാരായണ ഗുരുജയന്തിയും (തിരുജയന്തി മഹോത്സവം 2024) ഓണാഘോഷവും നടത്തി. ശിവഗിരിമഠം മുൻ ജനറൽ സെക്രട്ടറിയും ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെയും ശിവഗിരി സെൻട്രൽ സ്കൂളിന്റെയും സെക്രട്ടറിയുമായ ഋതംഭരാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. ഡോ. കെ. സുധാകരൻ ചതയദിന സന്ദേശം നൽകി. ജെ. സുഗതൻ (റോയൽ പാലസ് ഗ്രൂപ്പ്‌), പ്രദീപ് നെന്മാറ (ഇന്ത്യൻ അസോസിയേഷൻ), ഡോ. ഹരികുമാർ എന്നിവർ വിശിഷ്ടാതിഥികളായി. ഗുരുദേവ ദർശനങ്ങളെ ആസ്പദമാക്കി അബ്ദുൽസലാം മുസലിയാർ പ്രസംഗിച്ചു. ഗുരുദേവ ഭജനയും ഗുരുദേവ കൃതികളുടെ നൃത്താവിഷ്കാരങ്ങളും മറ്റു കലാപരിപാടികളും നടന്നു. 

ചീഫ് കോഓർഡിനേറ്റർ കെ.പി. രാമകൃഷ്ണൻ, മാതൃസഭ രക്ഷാധികാരി അജിത രാജൻ, അസി. കോഓർഡിനേറ്റർ സ്വപ്ന ഷാജി, ട്രഷറർ സുഭാഷ് ചന്ദ്ര, പ്രോഗ്രാം ജനറൽ കൺവീനർ ആനന്ദം ഗോപിനാഥൻ, മാതൃസഭ സെക്രട്ടറി നിധി ദിലീപ്, ട്രഷറർ ഉഷാറാണി സുനിൽ, ജയപാലൻ വാലത് എന്നിവർ നേതൃത്വം നൽകി.

English Summary:

Sivagiri Mutt Guru Dharma Pracharana Sabha UAE conducted Sree Narayana Guru Jayanti celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com