ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്ത് എപ്പിസ്കോപ്പൽ ചർച്ചസ് ഫെലോഷിപ് (കെഇസിഎഫ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയും കുവൈത്ത് സെന്റ് തോമസ് ഇവാൻജലിക്കൽ ഇടവക വികാരി റവ. പി.ജെ.സിബി (പ്രസിഡന്റ്), സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയ പള്ളി വികാരി ഫാ. പി. ജെ. ഏബ്രഹാം, സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് ഇടവകാംഗം ബാബു ഏബ്രഹാം ജോൺ അൽമായ (വൈസ് പ്രസിഡന്റുമാർ), സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകാംഗം ബാബു കെ തോമസ് (സെക്രട്ടറി), സെന്റ് പീറ്റേഴ്‌സ് സിഎസ്ഐ ചർച്ച് ഇടവകാംഗം ജിബു ജേക്കബ് വർഗീസ് (ട്രഷ) എന്നിവരാണ് ഭാരവാഹികൾ. കുവൈത്തിലെ ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മാ, ഇവാൻജലിക്കൽ, സി.എസ്.ഐ, ക്നാനായ സഭകളിലെ 17 പള്ളികളാണ് എപ്പിസ്കോപ്പൽ കൂട്ടായ്മയിലുള്ളത്. 

English Summary:

New Leaders for Kuwait Episcopal Churches Fellowship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com