ADVERTISEMENT

ദുബായ്  ∙  ലൈസൻസില്ലാത്ത പാചകവാതക സിലിണ്ടറുകൾ വിറ്റതിന് ഒൻപത് പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാത്ത 343 സിലിണ്ടറുകളാണ് പൊലീസ്  പിടിച്ചെടുത്തത്. പൊതുസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവയാണ് ഇതെന്ന് അധികൃതർ പറഞ്ഞു.

സിലിണ്ടറുകൾ സുരക്ഷിതമല്ലാത്ത രീതിയിലും ചട്ടങ്ങൾ പാലിക്കാതെയും വിതരണം ചെയ്യുകയും സംഭരിക്കുകയും ചെയ്തതായി കണ്ടെത്തി. അവ തീപിടുത്തത്തിനോ സ്ഫോടനത്തിനോ കാരണമാകുകയും ഗുരുതര നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന അനധികൃത വഴിയോരക്കച്ചവടക്കാരെ പിടികൂടാനുള്ള ദുബായ് പൊലീസിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന്  ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രി. ഹാരിബ് അൽ ഷംസി പറഞ്ഞു. 

അപകടമുണ്ടാക്കുന്ന രീതികളിൽ നിന്നും സംഭവങ്ങളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനും പൊതുജന സുരക്ഷയുടെ ഉയർന്ന തലങ്ങൾ കൈവരിക്കുന്നതിനും ദുബായ് നിവാസികളുടെ തുടർ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികൾ സ്വീകരിക്കുന്നത്.  ലൈസൻസില്ലാത്ത ഗ്യാസ് സിലിണ്ടറുകൾ വിൽപന നടത്തിയ പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങൾ അതോറിറ്റി പിടിച്ചെടുത്തു.  ഈ സിലിണ്ടറുകൾക്ക് തീപിടിക്കാൻ സാധ്യതയുള്ളതിനാൽ ഗതാഗതത്തിനും സംഭരണത്തിനും ഉപയോഗത്തിനും പ്രത്യേക മാനദണ്ഡങ്ങളും വ്യവസ്ഥകളും ആവശ്യമാണെന്നും അൽ ഷംസി പറഞ്ഞു. ലൈസൻസുള്ളതും അംഗീകൃതവുമായ വിൽപനക്കാരിൽ നിന്ന് മാത്രം സിലിണ്ടറുകൾ വാങ്ങാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

English Summary:

Nine arrested in Dubai for selling unlicensed gas cylinders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com