ADVERTISEMENT

ദോഹ ∙ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ് ഏഷ്യൻ ടൗൺ ഇമാരാ ഹെൽത്ത് കെയറിൽ (ലേബർ സിറ്റി) വെച്ച്  നടക്കുമെന്ന് ഐസിബിഎഫ് ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ ആറിന് രാവിലെ 9 മുതൽ 11 വരെയാണ് ക്യാംപ് നടക്കുക.

ഇൻഡസ്ട്രിയൽ ഏരിയായിലും, ഏഷ്യൻ ടൗൺ സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർക്കും, ജോലി ദിവസങ്ങളിൽ ദോഹയിൽ വന്ന് പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പിസിസി (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) തുടങ്ങിയ എംബസി സേവനങ്ങൾ ലഭ്യമാക്കുവാൻ കഴിയാത്തവർക്കു സൗകര്യമൊരുക്കിയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ആവശ്യമായ രേഖകളുടെ (പാസ്പോർട്ട്, ഖത്തർ ഐഡി, പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ (2 ഇഞ്ച് x 2 ഇഞ്ച് സൈസ്, 2 എണ്ണം) ഒറിജിനലും, പകർപ്പുകളും കൊണ്ടുവരേണ്ടതാണ്.

ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് രാവിലെ 8 മണി മുതൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഐസിബിഎഫ് ഇൻഷുറൻസിൽ ചേരുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ക്യാഷ് പെയ്മെന്റ് മാത്രമേ ഉണ്ടാവുകയുള്ളൂ, കാർഡ് പെയ്മെന്റ് ഉണ്ടായിരിക്കുകയില്ല. പുതുക്കിയ പാസ്പോർട്ടുകൾ സെപ്റ്റംബർ 13 വെള്ളിയാഴ്ച രാവിലെ 9 മുതൽ 10 വരെ, ഇതേ സ്ഥലത്തുവച്ച് വിതരണം ചെയ്യുന്നതായിരിക്കും.

English Summary:

Indian Embassy Special Consular Camp Held at Asian Town on Friday to Facilitate Passport and Attestation Services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com