ADVERTISEMENT

അൽകോബാർ ∙ മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെ പ്രവാസി യുവാവ് ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിൽ അൽ കോബാർ, അസീസിയയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ പഞ്ചാബി സ്വദേശി മുകേഷ്കുമാർ (37) ആണ് മരിച്ചത്. കമ്പനിയിലേക്ക് ട്രെയിലറിലെത്തിച്ച ലോഡ് ഇറക്കുന്നതിനിടെ ശരീരത്തിലേക്ക് പതിച്ചാണ് ദാരുണ മരണം. അപകടം ശ്രദ്ധയിൽപ്പെട്ട് രക്ഷപ്പെടുത്താൻ സമീപത്തുള്ളവർ ഓടി എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൂന്ന് വർഷങ്ങൾക്ക് ശേഷം അവധിക്ക് ഈ മാസം 15ന് നാട്ടിലേക്ക് മടങ്ങാൻ എറെ സന്തോഷത്തോടെ തയാറെടുത്ത് ദിവസങ്ങൾ എണ്ണി കാത്തിരിക്കുമ്പോഴാണ് മരണം മുകേഷിനെ മാടിവിളിച്ചത്. അഞ്ചു വയസ്സുകാരിയായ ഏക മകൾ ഹിറ്റാക്ഷി ശർമ്മ ആവശ്യപ്പെട്ടതൊക്കെ അവധിക്ക് നാട്ടിലെത്തുമ്പോൾ നൽകാനായി വാങ്ങിക്കൂട്ടി. കളിപ്പാട്ടങ്ങളും ഉടുപ്പുകളും മറ്റും പ്രത്യേകം ഒരു പെട്ടിയിൽ വാങ്ങി സൂക്ഷിച്ചിരുന്നത് ഒപ്പം താമസിക്കുന്നവർക്ക് നോവുന്ന കാഴ്ചയായി.

ഓരോ ദിവസവും വാങ്ങിവെക്കുന്ന സാധനങ്ങളും മറ്റും മകളെയും ഭാര്യ കാഞ്ചൻ ബാലയെയും പതിവായി കാട്ടികൊടുക്കുമായിരുന്നുവെന്ന് സഹജീവനക്കാർ പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ നിലമ്പൂർ രംഗത്തുണ്ട്.

English Summary:

Expatriate Youth Died in Accident at Work Place in Al Khobar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT