ADVERTISEMENT

റിയാദ് ∙ ഇരുപത്തിയെട്ട്  വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗം എസ്. അജയകുമാറിന് യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കേളി യാത്രയയപ്പ് നൽകി.

ആൽ ക്രഡിസ് മെയിന്റനൻസ് കമ്പനിയിലെ ഫാം ഹൗസ് ജീവനക്കാരനായിരുന്ന അജയകുമാർ അറൈഷ് യൂണിറ്റിന്റെ സജീവപ്രവർത്തകനുമായിരുന്നു. യൂണിറ്റ് പ്രസിഡന്റ് താജുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ന്യൂ സനയ്യ രക്ഷാധികാരി കൺവീനർ ഹുസൈൻ മണക്കാട്, ന്യൂ സനയ്യ ഏരിയ സെക്രട്ടറി ഷിബു തോമസ്, യൂണിറ്റ് ട്രഷറർ ജയപ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

യൂണിറ്റ് അംഗങ്ങളായ ഗിരീഷ്, റിജുമോൻ, ജ്യോതിഷ്, അജ്നാസ്, ഹരികുമാർ, അനൂപ്, സിയാവുദ്ദീൻ ഹരിപ്രസാദ് ന്യൂ സനയ്യ എന്നിവരെ കൂടാതെ നിരവധി എരിയ കമ്മറ്റി അംഗങ്ങളും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ഷിബു എസ്. യൂണിറ്റിനുവേണ്ടി ഉപഹാരം കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ അജയകുമാർ നന്ദി പറഞ്ഞു.

English Summary:

Keli Bids Farewell to Ajayakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com