ADVERTISEMENT

ജിസാൻ ∙ പ്രകൃതിയുടെ സൗന്ദര്യവും ഉയർന്ന പ്രദേശങ്ങളുടെ പ്രൗഢിയും കൊണ്ട് അൽ അരിദ ഗവർണറേറ്റ് സന്ദർഷകരെ ആകർഷിക്കുന്നു.

ചിത്രത്തിന് കടപ്പാട്: എസ്‌പിഎ
ചിത്രത്തിന് കടപ്പാട്: എസ്‌പിഎ

ജസാനിൽ നിന്ന് 60 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന അൽ അരിദ ഗവർണറേറ്റും അതിന്റെ അനുബന്ധ കേന്ദ്രങ്ങളും ഗ്രാമങ്ങളും ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായി മാറി. പ്രകൃതിയുടെ സൗന്ദര്യവും  ശുദ്ധവായുവും ആസ്വദിക്കാൻ ധാരാളം ആളുകളാണ് എത്തുന്നത്.

ചിത്രത്തിന് കടപ്പാട്: എസ്‌പിഎ
ചിത്രത്തിന് കടപ്പാട്: എസ്‌പിഎ

കഴിഞ്ഞ ആഴ്‌ചകളായി പെയ്യുന്ന കനത്ത മഴയിൽ പ്രദേശം പച്ചപ്പ് നിറഞ്ഞതായി മാറി. സാഹസിക വിനോദങ്ങൾക്കും പ്രകൃതി സ്‌നേഹികൾക്കും അൽ അരിദ അനുയോജ്യമായ സ്ഥലമാണ്.

al-arida-governorate-attracts-visitors-jisan-1

അൽ അരിദയെയും ജിസാനിലെ പർവതമേഖലയിലെ ഗവർണറേറ്റുകളെയും പൊതുവായി വേർതിരിക്കുന്നത് സമീപകാല മഴയ്ക്ക് ശേഷം രൂപംകൊണ്ട താഴ്‌വരകളാണ്. ഇത് ഫോട്ടോഗ്രാഫി പ്രേമികളെയും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കുന്നവരെയും ആകർഷിക്കുന്നു

English Summary:

Al Arida Governorate attracts visitors - Jisan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com