ADVERTISEMENT

ദുബായ് ∙ സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരനെതിരെ അച്ചടക്ക നടപടിയെടുക്കുമ്പോൾ രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്നു മാനവശേഷി മന്ത്രാലയം. അച്ചടക്ക നടപടി നീതീകരിക്കാനാകണം. 

നിയമലംഘനം നടത്തുന്ന തൊഴിലാളിയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കിയ ശേഷമാകണം അച്ചടക്ക നടപടി. തൊഴിലിടങ്ങളുടെയും താമസസ്ഥലത്തിന്റെയും പരിധിയിൽ വരാത്ത കേസുകളിൽ സ്ഥാപനം അച്ചടക്ക നടപടിയെടുക്കരുത്. സ്ഥാപനം, തൊഴിലുടമ, കമ്പനി പ്രതിനിധികൾ എന്നിവരുടെ പരിധിയിൽ വരാത്ത പരാതികളിൽ തൊഴിൽ സ്ഥാപനം നടപടി എടുക്കരുത്. ഒരു നിയമ ലംഘനത്തിന് ഒന്നിലധികം ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും പിഴ ചുമത്തുന്നതും മന്ത്രാലയം വിലക്കി. 

English Summary:

UAE Urges Private Institutions to Adhere to Legal Standards in Employee Disciplinary Actions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com