ADVERTISEMENT

മനാമ∙ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി സിനി ടോക് മത്സരം നടന്നു.  സിനിമാധിഷ്ഠിത അഭിനയാവിഷ്കാരത്തിലൂന്നിയുള്ള പരിപാടിയിൽ പതിനൊന്നോളം ടീമുകൾ പങ്കെടുത്തു. സെപ്റ്റംബർ 10ന് നടന്ന മത്സരത്തിൽ കുട്ടികളുടെ പ്രകടനങ്ങൾ പ്രത്യേക പ്രശംസ നേടി. 

മത്സരത്തിൽ  അവർ കിഡ്സ്, സിനി ഗ്രേപ്സ്, സാദിഖ് ആൻഡ് ഫ്രണ്ട്‌സ് എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇഷാൽ മെഹർ ഹാഷിം ബെസ്ററ് പെർഫോർമർ അവാർഡ് നേടി. പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള  ഫല പ്രഖ്യാപനം നടത്തി. പരിപാടിയുടെ കൺവീനർ അരുൺ ആർ പിള്ള നന്ദി പറഞ്ഞു.

bahrain-keraleeya-samajam-onam-celebration

സെപ്റ്റംബർ 11ന് സമാജം ഡിജെ ഹാളിൽ വച്ച് നടന്ന തിരുവാതിരകളി മത്സരത്തിൽ ആറ് ടീമുകൾ മാറ്റുരച്ചു. വാശിയേറിയ മത്സരത്തിൽ മത്സരത്തിൽ എസ്സ്എൻസിഎസ്സ്, ബികെഎസ്സ് സാഹിത്യവിഭാഗം, ബികെഎസ്സ് വനിതാ വേദി എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള  ഫല പ്രഖ്യാപനം നടത്തി. പരിപാടിയുടെ കൺവീനർ രജിത അനി നന്ദി പറഞ്ഞു.

English Summary:

Bahrain Keraleeya Samajam Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com