ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ കുവൈത്ത് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബാഹ് അന്തരിച്ചു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. 1942-ജനുവരി നാലിനായിരുന്നു ജനനം. 2011 നവംബര്‍ മുതല്‍ ഷെയ്ഖ് ജാബര്‍ മുബാറക് അല്‍ സബാഹ് 2019-വരെ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായിരുന്നു.

1968-ല്‍ ഷെയ്ഖ് ജാബര്‍ മുബാറക് അമീരി ദിവാനില്‍ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് സൂപ്പര്‍വൈസറായിട്ടാണ് ജോലി ആരംഭിച്ചത്. തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍, അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു.

1979 മാര്‍ച്ച് 19-ന് ഷെയ്ഖ് ജാബര്‍ ഹവല്ലി ഗവര്‍ണറായി നിയമിതനായി. പിന്നീട് അഹമ്മദിയുടെ ഗവര്‍ണറായി സേവനമനുഷ്ഠിച്ച അദ്ദേഹം സാമൂഹ്യകാര്യ-തൊഴില്‍ മന്ത്രി, വാര്‍ത്താവിതരണ മന്ത്രി, അമീറിന്‍റെ ഓഫീസിലെ ഉപദേഷ്ടാവ് തുടങ്ങി വിവിധ മന്ത്രിപദങ്ങള്‍ വഹിച്ചു.

2001 ഫെബ്രുവരി 14-ന് ഷെയ്ഖ് ജാബര്‍ അല്‍ മുബാറക്ക് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി തിരഞ്ഞെടുക്കപ്പെട്ടു. 2003 ജൂലായ് 14-ന് രൂപീകരിച്ച ഗവണ്‍മെന്‍റില്‍ അദ്ദേഹം ഈ സ്ഥാനങ്ങളില്‍ വീണ്ടും നിയമിതനായി. 2006 ഫെബ്രുവരി 9-ന് ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നീ സ്ഥാനങ്ങളില്‍ അദ്ദേഹത്തെ സ്ഥാനക്കയറ്റം നല്‍കി. ജൂലൈയില്‍ രൂപീകരിച്ച മന്ത്രിസഭകളിലും പ്രസ്തുത സ്ഥാനങ്ങള്‍ നിലനിര്‍ത്തി. തുടര്‍ന്ന്, 2011-ല്‍ പ്രധാനമന്ത്രിയാകുന്നത് വരെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.

English Summary:

Former Kuwaiti Prime Minister Sheikh Jaber Mubarak Al Sabah dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com