ADVERTISEMENT

അജ്മാൻ ∙ യുഎഇയിലെ തൃശൂർക്കാരുടെ കൂട്ടായ്മയായ മ്മടെ തൃശ്ശൂർ ഈണം 24 എന്ന പേരിൽ ഓണാഘോഷം നടത്തി. പ്രസിഡന്റ് അനൂപ് അനിൽ ദേവൻ, ജനറൽ സെക്രട്ടറി രശ്മി രാജേഷ്, ട്രഷറർ സജിത് ശ്രീധരൻ, പ്രോഗ്രാം കൺവീനർമാരായ സന്ദീപ് പഴേരി, ജെ.കെ. ഗുരുവായൂർ, അസി ചന്ദ്രൻ തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

ജോയിന്റ് സെക്രട്ടറി അനിൽ അരങ്ങത്തിന്റെ നേതൃത്വത്തിൽ 1200 പേർക്കായി ഓണസദ്യയും ഒരുക്കി. പായസ മത്സരം, കാളകളി, ശിങ്കാരിമേളം, കുട്ടികളുടെ “കിടു കുട്ടീസ്” ഫാഷൻ ഷോ, ചുള്ളനും ചുള്ളത്തിയും സ്പെഷ്യൽ ഷോ എന്നിവയും ഉണ്ടായിരുന്നു. 'മ്മടെ തൃശ്ശൂർ' കൂട്ടായ്മ ഡിസംബർ 2ന് ദുബായ് എതിസലാത്ത് അക്കാദമിൽ സംഘടിപ്പിക്കുന്ന “തൃശൂർ പൂര” ത്തിന്റെ 'പൂര വിളംബരം'  പ്രസിഡന്റും സെക്രട്ടറിയും ട്രഷററും കൂടി നിർവഹിച്ചു. തുടർന്ന് പൂരത്തിന്റെ മുഖ്യ ആകർഷണമായ ചെണ്ടമേളവും നടന്നു.‌

 പരിപാടിയിൽ നിന്ന് കിട്ടുന്ന തുകയുടെ മുഖ്യ ഭാഗം വയനാടിനായി മാറ്റിവയ്ക്കുമെന്ന് പ്രസിഡന്റ്‌ അറിയിച്ചു. 'അഗ്നി'യുടെ ഫ്യൂഷനും ജെഎം 5 ഒരുക്കിയ ഡിജെയും കൂടി അരങ്ങേറിയതോടെ “ഈണം ” കാണികൾക്ക് മറക്കനാവാത്ത അനുഭവമായി.

English Summary:

Mmade Thrissur UAE Association Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com