ADVERTISEMENT

ദുബായ്∙ ആജൽ കെഫാ ചാംപ്യൻസ് ലീഗ് നാലാം സീസണ് ദുബായ് ഖിസൈസ് സ്റ്റാർ സ്കൂളിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ ഉജ്വല തുടക്കം. ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളെ സാക്ഷിനിർത്തി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ താരം ആസിഫ് സഹീർ, ചൈനയുടെ മുൻ മിസ് ഏഷ്യ ടിയാൻയു സങ്ക് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.  

kefa-champions-league1

വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരസൂചകമായി  മൗനപ്രാർഥനയോടു കൂടിയായിരുന്നു തുടക്കം. സമൂഹത്തിൽ വിഷമം അനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കെഫാ കെയറിന്‍റെ ഭാഗമായി ഒരു കുടുംബത്തിന് വീട് വച്ചു കൊടുക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ്  ജാഫർ ഒറവങ്കര പ്രഖ്യാപിച്ചു.  ജനറൽ സെക്രട്ടറി സന്തോഷ്‌ കരിവെള്ളൂർ, ആസിഫ് സഹീർ, ഈസ അനീസ്, സിറാജുദ്ദീൻ മുസ്തഫ, ബെറ്റ്സി വർഗീസ്, അജ്മൽ ഖാൻ,  ടിയാൻയു സങ്ക് മുതലായവർ പ്രസംഗിച്ചു. തുടർന്ന് ട്രോഫി ആർ.കെ. റഫീഖ്, ആസിഫ് സഹീർ, നിസാർ തളങ്കര, , ആജൽ സിറാജുദ്ദീൻ, ജാഫർ ഒറവങ്കര തുടങ്ങിയവർ ചേർന്ന് അനാഛാദനം ചെയ്തു. കെഫയുടെ മുൻ ഭാരവാഹികൾ, നിലവിലെ സെക്രട്ടറി, ട്രഷറർ സ്പോൺസർമാർ,  മുഹ്സി ബാലി, റഹീമ ഷാനിദ് തുടങ്ങിയവരും പങ്കെടുത്തു. ചെണ്ടമേളം, കോൽക്കളി തുടങ്ങിയ  കലാരൂപരിപാടികളും അരങ്ങേറി. 

kefa-champions-league2

ജീ സെവൻ അൽ ഐനും ടുഡോ മാർട്ട് എഫ് സിയും തമ്മിലുള്ള ഉദ്ഘാടന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. തുടർന്ന് കോസ്റ്റൽ ട്രിവാൻഡ്രം – ആർക്കെ എഫ്സി മത്സരവും സോക്കർ എഫ് സി– മാസ് ഷാർജ പോരാട്ടവും 1–1ന് സമയനിലയിൽ പിരിഞ്ഞു. ബിൻ മൂസ– കേയൻസ് വിഎഫ് സി( (3-0), എച്എസ്കെ കാഞ്ഞങ്ങാട് – അറക്കൽ എഫ് സി(2-1), കെ ഫോർ കട്ടൻ എഫ് സി –വയനാട് എഫ് സി( 3-1)  തുടങ്ങിയവയാണ് തുടർന്നു നടന്ന മത്സരഫലങ്ങൾ. ഷാഹിദ് അൻവർ(മോട്ടിഫ് ഇന്റീരിയർ ജി സെവൻ അൽ ഐൻ), അംജദ് ഫാറൂഖ്(ആർകെ എഫ് സി),  ബിബിൻ ബിനോയ്(അൽ അമീൻ ഗ്രൂപ്പ് മാസ്), സഞ്ജയ് ലാൽ(ബിൻ മൂസ ഗ്രൂപ്പ്), സിയാദുൽ അഷ്‌ക്കർ(സക്സസ് പോയന്റ് കോളജ്), മുഹമ്മദ് അഫ്താബ്(കെ ഫോർ കട്ടൻ മാഞ്ചസ്റ്റർ എഫ് സി) എന്നിവരാണ് ഒന്നാം ദിവസത്തെ മത്സരങ്ങളിലെ മാൻ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്

English Summary:

A brilliant start to the Kefa Champions League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com