ADVERTISEMENT

കുവൈത്ത് സിറ്റി ∙ 1990ലെ അധിനിവേശ കാലത്ത് സദ്ദാം ഹുസൈൻ രൂപീകരിച്ച കുവൈത്ത് മന്ത്രിസഭയിൽ  പ്രധാനമന്ത്രിയായിരുന്ന സൈനിക ഉദ്യോഗസ്ഥൻ അലാ ഹുസൈൻ അലി അൽ ഖഫാജി അൽ ജാബർ, ചാരപ്രവർത്തനം നടത്തിയ മുഹമ്മദ് ഹമദ് ഫഹദ് അൽ ജുവൈിദ് എന്നിവരുടെ പൗരത്വം കുവൈത്ത് റദ്ദാക്കി. 

കുവൈത്തുമായി യുദ്ധത്തിൽ ഏർപ്പെടുകയോ നയതന്ത്രബന്ധം വിഛേദിക്കുകയോ ചെയ്ത വിദേശ രാജ്യത്തിനുവേണ്ടി പ്രവർത്തിച്ചതായി തെളിയുന്നവരുടെ കുവൈത്ത് പൗരത്വം റദ്ദാക്കാൻ നിയമം (14/2) അനുശാസിക്കുന്നുണ്ട്. 

യുദ്ധകാലത്ത് ശത്രുവുമായി ചേർന്ന് ഗൂഢാലോചന, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് ജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ് ഇവർ. ഇറാഖ് അധിനിവേശത്തിൽ നിന്നുള്ള മോചന സ്മരണാർഥം ഫെബ്രുവരി 26ന് വിമോചന ദിനമായി കുവൈത്ത് ആചരിക്കുകയാണ്.

English Summary:

Kuwait strips 2 of citizenship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com