ADVERTISEMENT

ദുബായ് ∙ മുൻനയന്ത്രജ്ഞൻ വേണു രാജാമണി മഹാരാജാസ് കോളജ് പൂർവ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി. മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ഒഎസ്എ) പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഹൃസ്വ സന്ദർശനത്തിനായി ദുബായിൽ എത്തിയതായിരുന്നു അദ്ദേഹം. 

മഹാരാജാസ് കോളജിന്റെ 150ാം വാർഷികാഘോഷങ്ങളിൽ പൂർവ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. അസോസിയേഷനുമായി ബന്ധപ്പെടാൻ താൽപര്യമുള്ള യുഎഇയിലെ മഹാരാജാസ് പൂർവ വിദ്യാർഥികൾക്ക് 050 678 2778 എന്ന നമ്പർ ഉപയോഗിക്കാം.

പൂർവ വിദ്യാർഥികളായ മുഹമ്മദ് റാഫി, നാം, അഡ്വ. ബക്കർ അലി, മഷൂം ഷാ, വി.എം ഷാഫി, ഫൈസൽ ഉമർ, അലിമോൻ നേടിയേടത്ത്, ഫൈസൽ ഷംസുദ്ദീൻ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

English Summary:

Venu Rajamani held talks with Maharajas college old Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com