ADVERTISEMENT

തിരുവനന്തപുരം ∙ ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിൽ എത്തുന്ന മലയാളി ചെറുപ്പക്കാരിൽ ഭൂരിഭാഗവും ഏജന്റുമാരുടെ തട്ടിപ്പിനിരയായി ചെറിയ ജോലി ചെയ്ത് ജീവിക്കുകയാണെന്ന് മലയാളിയായ കേംബ്രിജ് മേയർ ബൈജു വർക്കി തിട്ടാല പറഞ്ഞു. വിദ്യാഭ്യാസത്തിനാണെങ്കിലും ജോലിക്കാണെങ്കിലും വേണ്ടത്ര പരിശോധനയില്ലാതെ കടക്കാൻ ശ്രമിക്കുന്നതിനാലാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉയർന്ന വിദ്യാഭ്യാസം നേടിയവർ പോലും കെയർ ഹോമുകളിലെ ജോലി ചെയ്യുകയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ കുടിയേറ്റക്കാർക്കെതിരേ വംശീയമായും മറ്റുമുള്ള അക്രമങ്ങൾ നിലവിലുണ്ടെങ്കിലും അതിനെതിരെ ശക്തമായ നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ആർപ്പൂക്കര തിട്ടാല സ്വദേശിയാണ് ബൈജു വർക്കി തിട്ടാല. കഴിഞ്ഞ മേയിലാണ് കേംബ്രിജ് സിറ്റി കൗൺസിൽ മേയറായി ചുമതലയേറ്റത്. ഒരു വർഷമാണ് കാലാവധി. ലേബർ പാർട്ടി അംഗമായ ഇദ്ദേഹം നേരത്തെ ഡപ്യൂട്ടി മേയറായിരുന്നു. ഭാര്യ ആൻസി തിട്ടാല കേംബ്രിജിൽ നഴ്സിങ് ഹോം മാനേജരാണ്. വിദ്യാർഥികളായ അന്ന തിട്ടാല, അലൻ തിട്ടാല, അൽഫോൻസ് തിട്ടാല എന്നിവരാണ് മക്കൾ.

baiju-thittala-varkey-1
English Summary:

Cambridge Mayor Raises Alarm Over Scams Targeting Malayali Youth in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com