ADVERTISEMENT

ദുബായ് ∙ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടിങ് ആൻഡ് ട്രെയിനിങ് സ്ഥാപനമായ ബ്ലൂ ഓഷ്യൻ കോർപറേഷന് ലോകത്തിലെ ഏറ്റവും വലിയ സപ്ലൈ ചെയിൻ അസോസിയേഷനായ എ.എസ്.സി.എമ്മിന്‍റെ 2024 എക്സെലൻസ് പുരസ്‌കാരം. ടെക്സസിൽ എ.എസ്.സി.എം കണക്ട് എന്ന പേരിൽ നടന്ന ചടങ്ങിലായിരുന്നു അവാർഡ് പ്രഖ്യാപനം.  

നൂതന ആശയങ്ങൾ, മികച്ച സമ്പ്രദായങ്ങൾ എന്നിവയുടെ ഫലപ്രദവും നിലവിലുള്ളതുമായ ഉപയോഗത്തിലൂടെ സപ്ലൈ ചെയിൻ മേഖലയിലേക്ക് മികച്ച സംഭാവനകൾ നൽകുന്ന സ്ഥാപനങ്ങളെ അംഗീകരിക്കുന്ന ഈ അതുല്യ നേട്ടം കൈവരിച്ചതോടെ മുൻ കാലങ്ങളിൽ ബോയിങ്, ബജാജ് ഇലക്ട്രിക്കൽസ്, ഹ്യുലെറ്റ് പക്കാർഡ്, ബി എ എസ് എഫ്, ജി ഇ തുടങ്ങിയ സ്ഥാപനങ്ങളടങ്ങിയ പുരസ്‌കാര പട്ടികയിലാണ് ബ്ലൂ ഓഷ്യൻ കോർപറേഷനും ഇടം നേടിയിരിക്കുന്നത്.

എ എസ് സി എം പോലെയുള്ള ഒരു മികച്ച സംഘടനയിൽ നിന്നും ഇത്തരമൊരു പുരസ്കാരം നേടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബ്ലൂ ഓഷ്യൻ കോർപറേഷൻ ഗ്രൂപ്പ്‌ സി ഇ ഒ  ഡോ സത്യമേനോൻ പറഞ്ഞു. യുകെക്ക് പുറമെ യു എ ഇ, ഇന്ത്യ, സൗദി അറേബ്യ തുടങ്ങി 16ഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ബ്ലൂ ഓഷ്യൻ കോർപറേഷൻ കഴിഞ്ഞ 26 വർഷത്തിലേറെയായി ഒന്നരലക്ഷത്തിലേറെ വ്യക്തികൾക്കും ആയിരത്തിലേറെ കോർപറേറ്റ് സ്ഥാപനങ്ങൾക്കും മികച്ച രീതിയിലുള്ള ട്രെയിനിങ്, കൺസൽടിങ് സേവനങ്ങൾ ലഭ്യമാക്കി വരുന്നു.

English Summary:

ASCM Excellence Award for Blue Ocean Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com