ബാലനെ പീഡിപ്പിച്ച കേസിൽ ബംഗ്ലാദേശ് സ്വദേശി അറസ്റ്റില്‍
Mail This Article
×
ജിസാന്‍ ∙ കൗമാരക്കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ. അമീന്‍ ഹുസൈന്‍ അബുല്‍ഖാസിമിനെയാണ് ജിസാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
സൗദിയില്‍ പീഡന വിരുദ്ധ നിയമം അനുസരിച്ച് ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. കുറ്റകൃത്യം ആവര്‍ത്തിച്ച് കുടുങ്ങുന്നവര്‍ക്കും പൊതുസ്ഥലത്തു വച്ച് ഉപദ്രവിക്കുന്നവര്‍ക്കും കുട്ടികളെയോ ഭിന്നശേഷിക്കാരെ പീഡിപ്പിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും മൂന്നു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.
English Summary:
Bangladeshi Man was Arrested for Sexually Harassing a Teenager
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.