റൈസിങ് രാജസ്ഥാൻ ഇൻവെസ്റ്റ്മെന്റ് മീറ്റിലേക്ക് നിക്ഷേപകര ക്ഷണിച്ചു രാജ്യവർധൻസിങ് റാത്തോഡ്
Mail This Article
ദോഹ ∙ ഖത്തർ-ഇന്ത്യ ബന്ധം വളരെ ശക്തവും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതാണെന്ന് രാജസ്ഥാൻ വ്യവസായ വാണിജ്യ മന്ത്രി കേണൽ രാജ്യവർധൻസിങ് റാത്തോഡ് പറഞ്ഞു. ഷെറാട്ടൺ ദോഹയിൽ നടന്ന 'റൈസിങ് രാജസ്ഥാൻ ഇൻവെസ്റ്റ്മെന്റ് മീറ്റിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ പ്രവാസികൾ മുന്നോട്ട് വരണമെന്നും റാത്തോഡ് പറഞ്ഞു.
ഇന്ത്യയും ഖത്തറും തലമുറകളായി വ്യാപാര പങ്കാളികളാണ്. ഖത്തറിലെ പുരോഗതിയിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും റാത്തോഡ്. ലോകമെമ്പാടുമുള്ള നിക്ഷേപകരെ ലക്ഷ്യം വച്ചാണ് റൈസിങ് രാജസ്ഥാൻ ഇൻവെസ്റ്റ്മെന്റ് മീറ്റ് സംഘടിപ്പിച്ചത്. 2024 ഡിസംബർ 9 മുതൽ 11 വരെ മീറ്റ് നടക്കുക. സാംസ്കാരികമായും സാമ്പത്തികമായും ഉയർന്നുനിൽക്കുന്ന രാജസ്ഥാന് ബിസിനസ് മേഖലകളിലും നിരവധി അവസരങ്ങൾ വാഗ്ദാനം ചെയ്യാൻ ഈ ഇൻവെസ്റ്റ്മെന്റ് മീറ്റിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
'ലോകത്തിലെ ഏറ്റവും സുസ്ഥിരവും വലുതുമായ വിപണികളിലൊന്നാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാൻ ലോജിസ്റ്റിക് വ്യവസായത്തിൽ വിപുലമായ അവസരങ്ങൾ നൽകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ റോഡ്, റെയിൽ ശൃംഖലകളിലൊന്നാണ് ഇത്. ടൂറിസത്തിലും ഹോസ്പിറ്റാലിറ്റിയിലും ഞങ്ങൾക്ക് അവസരങ്ങളുണ്ട്. അതിനാൽ റിയൽ എസ്റ്റേറ്റ് മേഖലകളിൽ താൽപ്പര്യമുള്ള ആളുകൾക്ക് രാജസ്ഥാനിലും വന്ന് നിക്ഷേപിക്കാം' - കേണൽ രാജ്യവർദ്ധൻ റാത്തോഡ് പറഞ്ഞു.
കാർഷിക സംസ്കരണം, ലോജിസ്റ്റിക്സ്, പെട്രോകെമിക്കൽസ്, റിയൽ എസ്റ്റേറ്റ്, ഖനികളും ധാതുക്കളും, ടെക്സ്റ്റൈൽസ് തുടങ്ങിയവയാണ് നിക്ഷേപ സാധ്യതയുള്ള പ്രധാന മേഖലകൾ. പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ സംസാരിച്ചു. ഇരു രാജ്യങ്ങളും വ്യാപാരം, നിക്ഷേപം, ഊർജം, സംസ്‌കാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം പറഞ്ഞു. 2028 മുതൽ, ഖത്തർ ഇന്ത്യയിലെ ഏറ്റവും മികച്ച നാല് ഊർജ്ജ പങ്കാളികളിൽ ഒന്നായി മാറുമെന്നാണ് പ്രതീക്ഷ. പരിപാടിയിൽ സ്വദേശികളായ വ്യാപാര വാണിജ്യ പ്രമുഖർ, ഇന്ത്യൻ പ്രവാസി വ്യവസായികൾ, നിക്ഷേപകർ തുടങ്ങിയവർ സംബന്ധിച്ചു.