ADVERTISEMENT

സഹം ∙ ബാത്തിന മേഖലയിയിലെ ക്രിക്കറ്റ് ക്ലബ്ബായ സഹം ചലഞ്ചേഴ്‌സ് സഹമിൽ ഓണാഘോഷം നടത്തി. ക്ലബ് അംഗങ്ങളും കുടുംബങ്ങളും ക്ഷണിക്കപ്പെട്ടവരും പങ്കെടുത്ത ഓണാഘോഷത്തിന് സഹമിയിലെ അൽ സൈൻ ഫാം ഹൗസ് വേദിയായി. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ആഘോഷപരിപാടി വൈകിട്ട് അവസാനിച്ചു.

സദ്യക്ക് ശേഷം ഓണക്കളികൾ അരങ്ങേറി.  മത്സര പരിപാടി ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് സുഭാഷ്, സെക്രട്ടറി സാജിത്, അംഗങ്ങളായ ദിലീപ്, റഈസ്, റമീസ്, മനീഷ് എന്നിവർ നിയന്ത്രിച്ചു. മത്സരത്തിൽ വിജയികളായ അഷ്‌റഫ്, ജംഷീർ, ഫർസാന, സുഭാഷ്, അഫ്‌സർ എന്നിവർക്ക് ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ ശാദുലി, വൈസ് ക്യാപ്റ്റൻ ശരത് എന്നിവർ സമ്മാന ദാനം നിർവഹിച്ചു. സഹം ചാലഞ്ചേഴ്‌സ് ഏട്ടാമത് ക്രിക്കറ്റ് ടൂർണമെന്റ് നവംബർ അവസാന വാരം സഹമിലെ ചാലഞ്ചേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുമെന്ന് ക്രിക്കറ്റ് ക്ലബ് രക്ഷാധികാരി ഷംസീർ പാളയം പറഞ്ഞു

English Summary:

Onam celebration of Saham Challengers Cricket Club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com