ADVERTISEMENT

ദമാം ∙ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമാം കമ്മിറ്റി സൗദി അറേബ്യയുടെ  ദേശീയ ദിനാഘോഷവും, പൊന്നോണം പൊന്നാനി എന്ന പേരിൽ ഓണാഘോഷവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും അരേങ്ങറി. ഷാജഹാൻ  പരിപാടികൾ ഉദ്ഘാടനം  ചെയ്തു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് നൈതല്ലൂർ ദേശീയ ദിന സന്ദേശം നൽകി.

സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് ബിജു ദേവസി, ദീപക് ചങ്ങരംകുളം, ഉമ്മർ കെവി, നഹാസ്, മുഹമ്മദ് അസ്‌ലം തൊടുപുഴ,ജോ: കൺവീനർ ആർ.വി. ഫൈസൽ  തുടങ്ങിയവർ പ്രസംഗിച്ചു. പ്രോഗ്രാം കൺവീനർ ഇഖ്ബാൽ വെളിയങ്കോട്  നിയന്ത്രിച്ച പരിപാടികൾക്കും ഗെയിമുകൾക്കും അമീർ,പി.ടി. ആസിഫ് , ഫിറോസ്, അജ്മൽ, ജസീം, ഷാജഹാൻ,  സെയ്ഫർ, സമീർ മുല്ലപ്പള്ളി, അജ്മൽ, ഷഫീക്, അബൂബക്കർ ഷാഫി, രജീഷ് ,ഹാരിസ് , ആബിദ് എന്നിവർ നേതൃത്വം നൽകി.

കുട്ടികളുടെ വിവിധ കലാ പരിപാടികൾക്ക് ആഷിന അമീർ, സാജിത ഫഹദ്, ജസീന റിയാസ് , അർഷിന ഖലീൽ, മേഘ ദീപക്, സാദിയ ഫാസിൽ, സുബീന സിറാജ്, ഫസീദ ഫിറോസ്, മുഹ്സിന നഹാസ്, രമീന ആസിഫ്, നഫീസ ഉമ്മർ, ജസീന ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി. ഫാത്തിമ ഉമ്മർ, ഫഹദ് ബിൻ ഖാലിദ്  എന്നിവർ അവതാരകരായിരുന്നു.

സന്ദര്‍ശത്തിന് എത്തിയ  മുൻ പ്രവാസി കുമാരൻ, ഗീത എന്നിവർ  നാട്ടിലെ ഓണക്കാല ഓർമകൾ  കുട്ടികളോട് പങ്കുവെച്ചു. എൻ.പി. ഷമീർ, ഖലീൽ റഹ്മാൻ, കൃഷ്ണജ, അബ്ദുൽ ജബ്ബാർ, ഹംസക്കോയ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

English Summary:

Ponnani Cultural World Foundation Dammam Committee Organized National Day Celebration and Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com