ADVERTISEMENT

ദുബായ് ∙ പുതുതായി രൂപം കൊണ്ട ദുബായ് കെഎംസിസി തൃശൂർ ജില്ല വനിതാ വിങ് യോഗം ഒക്ടോബർ 20 ന് ബ്രസ്റ്റ് കാൻസർ അവൈർനെസ് പ്രോഗ്രാം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. പരമാവധി സ്ത്രീകളിൽ സന്ദേശമെത്തിച്ചു സംഘടിപ്പിക്കുന്ന ഈ പ്രഥമ പരിപാടിക്ക് ശേഷം വനിതകൾക്കും സമൂഹത്തിനും ഗുണകരമാകുന്ന ഒട്ടേറെ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുവാൻ പ്രസിഡന്റ് റസിയ സമീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

ഭാരവാഹികളായ നിസ നൗഷാദ്, റംല കരീം, റിസ്‌മ ഗഫൂർ, മിന്നത്ത് കോയമോൻ, ഐഷ ശറഫുദീൻ, ആരിഫ സഹദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി ഹസ്ന നബീൽ സ്വാഗതവും, സെക്രട്ടറി അബീന സിറാജ് നന്ദിയും പറഞ്ഞു.

English Summary:

Dubai KMCC Thrissur has decided to organize Women's Wing Breast Cancer Awareness Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com