ADVERTISEMENT

ജനീവ∙ സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചു. 64 വയസ്സുള്ള അമേരിക്കൻ വനിതയാണ് ജീവനൊടുക്കുന്നതിന് സൂയിസൈഡ് പോഡ് തിരഞ്ഞെടുത്തത്. സ്വിറ്റ്‌സർലൻഡിലെ 'മരങ്ങളുടെ ഇടയിലാണ്’ സാർക്കോ സൂയിസൈഡ് പോഡ് സ്ഥാപിച്ചിരുന്നത്. ലോകത്ത് ആദ്യമായിട്ടാണ് സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ഒരാൾ മരണം കൈവരിക്കുന്നത്.

ആത്മഹത്യയ്ക്ക് പ്രേരണയും അനുബന്ധ സഹായവും നൽകിയതായി സംശയിക്കുന്ന  നിരവധി പേരെ വടക്കൻ സ്വിറ്റ്സർലൻഡിലെ പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സാർക്കോ സൂയിസൈഡ് പോഡ് നിർമിച്ചിരിക്കുന്നത് ‘ലാസ്റ്റ് റിസോർട്ട്’ എന്ന സ്ഥാപനമാണ്. സാർക്കോ സൂയിസൈഡ് പോഡ് ഉപകരണം പൊലീസ് കസ്റ്റഡിയിലെടുത്തു. 

‘ലാസ്റ്റ് റിസോർട്ട്’ അറിയിച്ചിരിക്കുന്നത് അനുസരിച്ച് സാർക്കോ സൂയിസൈഡ് പോഡിന്‍റെ രൂപകൽപ്പന നൈട്രജൻ വാതകം സീൽ ചെയ്ത അറയിലേക്ക് കുത്തിവയ്ക്കുന്ന ഒരു ബട്ടൺ അമർത്താൻ ആത്മഹത്യ ചെയ്യുന്ന വ്യക്തിയെ അനുവദിക്കുന്ന തരത്തിലാണ്. ആ വ്യക്തി പിന്നീട് ഉറങ്ങുകയും ഏതാനും മിനിറ്റുകൾക്കുള്ളിൽ ശ്വാസം മുട്ടി മരിക്കുകയും ചെയ്യും.

സാർക്കോ സൂയിസൈഡ് പോഡ്  ഉപയോഗിച്ചുള്ള  മരണം തിങ്കളാഴ്ച മെറിഷൗസണിലെ ഒരു വുഡ്‌ലാൻഡ് ക്യാബിന് സമീപം നടന്നതായി ഒരു നിയമ സ്ഥാപനം ഷാഫ്‌ഹൗസൻ കൻന്‍റോണിലെ പ്രോസിക്യൂട്ടർമാരെ അറിയിച്ചതായി പൊലീസ് പറഞ്ഞു.  'കടുത്ത വേദന അനുഭവപ്പെടുന്ന ഗുരുതരമായ അസുഖം' ഉണ്ടായിരുന്ന സ്ത്രീയാണ് സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ആത്മഹത്യ ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. ഇവർ രണ്ട് വർഷത്തിലധികമായി ജീവനൊടുക്കാൻ ആഗ്രഹിച്ചിരുന്നു. 

സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിക്കുന്ന ചിത്രങ്ങൾ എടുക്കാൻ ആഗ്രഹിച്ച ഫോട്ടോഗ്രാഫർമാരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  ഫോട്ടോഗ്രാഫറെ പൊലീസ് സ്‌റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ഷാഫ്‌ഹൗസൻ പൊലീസ് സ്ഥീകരിച്ചെങ്കിലും കൂടുതൽ വിശദീകരണം നൽകാൻ വിസമ്മതിച്ചു. 

ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ മെഡിസിൻ സൂറിക്ക് (IRMZ) മരിച്ച വ്യക്തിയുടെ പോസ്റ്റ്‌മോർട്ടം നടത്തും. സ്വിറ്റ്സർലൻഡിലെ സാർകോയുടെ ഉപയോഗം നിയമവിരുദ്ധമാണെന്ന് കരുതുന്നതായി സ്വിസ് ആഭ്യന്തര മന്ത്രി എലിസബത്ത് ബൗം-ഷ്നൈഡർ ദേശീയ കൗൺസിലിൽ പറഞ്ഞ അതേ ദിവസം തന്നെയാണ് ഈ ഉപകരണം ഉപയോഗിച്ചത്. ഉൽപ്പന്ന സുരക്ഷാ നിയമ പാലിക്കുന്നില്ലെന്നും ഉപകരണത്തിലെ നൈട്രജന്‍റെ  ഉപയോഗം രാസവസ്തു നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നും എലിസബത്ത് കൂട്ടിച്ചേർത്തു. 

അതേസമയം, ദയാവധം അനുവദിക്കുന്ന രാജ്യമാണ് സ്വിറ്റ്സർലൻഡ്. ആളുകളെ മരിക്കുന്നതിന് സഹായിക്കാനായി പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുംസ്വിറ്റ്സർലൻഡിലുണ്ട്. 

English Summary:

Sarco suicide pod is used for the first time as US woman, 64, uses the capsule to die in Swiss woodland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT