ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല അന്തരിച്ചു
Mail This Article
ഉമ്മുൽഖുവൈൻ∙ ഉമ്മുൽഖുവൈൻ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല അന്തരിച്ചു. വിയോഗത്തിൽ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ എന്നിവർ അനുശോചനം അറിയിച്ചു.
ഉമ്മുൽ ഖുവൈനിലെ അല്‍ ഇത്തിഹാദ് ഹാളിൽ നടന്ന മജ്‌ലിസിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പരേതനായ ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ സഹോദരങ്ങളോടും മക്കളോടും അനുശോചനം അറിയിച്ചു.