ADVERTISEMENT

ദോഹ ∙ എല്ലാ ആഘോഷങ്ങളും സൗഹൃദവും മാനുഷിക ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതുമാകണമെന്ന് സിനിമ നിർമാതാവ് സന്തോഷ് ടി കുരുവിള. അതിലൂടെ കരുതലിന്‍റെയും കൈത്താങ്ങലിന്‍റെയും മാനുഷീക മൂല്യങ്ങൾ ഉളവാക്കുന്ന മനുഷ്യനെ സൃഷ്ടിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല മാർത്തോമാ കോളജ് അലമ്നൈ ദോഹ ചാപ്റ്ററിന്‍റെ ഓണാഘോഷം  ഉദ്ഘാടനം ചെയ്‌തു സംസാരിക്കുവായിരുന്നു അദ്ദേഹം. 

അലമ്നൈ പ്രസിഡന്‍റ് അനീഷ്  ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. ബിർള സ്കൂൾ മലയാളം വിഭാഗം മേധാവി ഷിജു പി ആർ സംസാരിച്ചു. ജനറൽ സെക്രട്ടറി. നിഷ ജേക്കബ് സ്വാഗതവും വൈസ് പ്രസിഡന്‍റ് ഷീല സണ്ണി നന്ദിയും പറഞ്ഞു.

thiruvalla-marthoma-college-alumni-doha-organized-onam-celebration3

വയനാട്ടിലെ പ്രകൃതി ദുരിന്തത്തിൽ മരണമടഞ്ഞവർക്കു അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ യോഗത്തിൽ ആദരിച്ചു. അലമ്നൈ സീനിയർ അംഗങ്ങളായ  സാമുവേൽ വർഗീസ്, റിജോ ജേക്കബ് എന്നിവർ അതിഥികൾക്കു സ്നേഹോപഹാരം സമ്മാനിച്ചു. തുടർന്ന് വിഭവസമൃദ്ധയമായ ഓണസദ്യയും, തിരുവാതിരയും കലാപരിപാടികളും അരങ്ങേറി.കലാപരുപാടികൾക്കു ആനവണ്ടി ബീറ്റ്സ്‌ നേതൃത്വം നൽകി .പ്രോഗ്രാം  സീന റോണി നിയന്ത്രിച്ചു.

thiruvalla-marthoma-college-alumni-doha-organized-onam-celebration1

പരിപാടികൾക്ക് ജേക്കബ് മാത്യു, ജെൻസൺ തോമസ്, സിബു എബ്രഹാം, റോണി മാത്യു, ലിജോ രാജു, സിജു സാം മോഹൻ, റജി വർഗീസ്, ജിജി ജോൺ, ജോസഫ് വര്ഗീസ്, ജെയിംസ് പാലങ്ങാട്ടിൽ, ഷീൻ ചെറിയാൻ പീറ്റർ, ബിന്ദു ജേക്കബ് എന്നിവർ നേതൃത്വം നൽകി.

English Summary:

Thiruvalla Marthoma College Alumni Doha organized Onam celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com