അവിഹിത ബന്ധം മകൾ അറിഞ്ഞു: കുവൈത്തില്‍ 13 വയസ്സുകാരിയെ കൊല്ലാന്‍ ശ്രമം; യുവതിക്ക് 47 വര്‍ഷം തടവ്
Mail This Article
×
കുവൈത്ത്‌സിറ്റി ∙ അവിഹിത ബന്ധം അറിഞ്ഞതിനെ തുടർന്ന് 13 വയസ്സുകാരിയായ മകളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് 47 വര്‍ഷം ജയില്‍ ശിക്ഷ. യുവതിയുടെ കാമുകന് 15 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. നേരത്തെ, കീഴ്‌ക്കോടതി ഇവര്‍ക്ക് ശിക്ഷ നല്‍കിയിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കിയെങ്കില്ലും കീഴ്‌ക്കോടതിയുടെ ശിക്ഷാവിധി മേല്‍ക്കോടതി ശരിവയ്ക്കുകയായിരുന്നു.
മകളെ കൊലപ്പെടുത്താനായ് ഇന്‍സുലിന്‍ കുത്തിവച്ചു. മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ കാമുകന് സൗകര്യമൊരുക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ യുവതി കുറ്റസമ്മതം നടത്തി
English Summary:
Murder attempt; Mother gets 47-yrs jail, lover gets 15-yrs in daughter's molestation case.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.