ADVERTISEMENT

ജിദ്ദ ∙ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി രണ്ടാമത് സ്റ്റുഡന്‍റ് ഫിലിം ഫെസ്റ്റിവൽ ഡിസംബർ 4 ,5 തീയതികളിൽ നടക്കും. സിനിമാ വ്യവസായത്തിൽ സൗദി അറേബ്യയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് സ്റ്റുഡന്‍റ് ഫിലിം ഫെസ്റ്റിവൽ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

സൗദി സർവകലാശാലകളിലെ വിദ്യാർഥി പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് അക്കാദമിക് സിനിമാ നിർമാതാക്കൾ തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുകയും കലാപരവുമായ ഒരു പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതിനാണ് ഇത്തവണ ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതെന്ന് കോളജ് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ ഡീൻ അയ്മൻ നജി ബാജുനൈദ് പറഞ്ഞു.  കഴിഞ്ഞ ഫെസ്റ്റിവൽ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെങ്കിൽ ഈ വർഷത്തെ വിപുലീകരിച്ച പതിപ്പ് സൗദി സർവകലാശാലകളിലെ വിദ്യാർഥികളിൽ നിന്ന് പങ്കാളിത്തം ക്ഷണിച്ചിട്ടുണ്ട്.

കഴിവുള്ള വിദ്യാർഥികളെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക, സർഗ്ഗാത്മകതയെ പ്രചോദിപ്പിക്കുന്ന ചലനാത്മകവും മത്സരപരവുമായ പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഫെസ്റ്റിവലിന്റെ വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ വിപുലീകരണം.

English Summary:

King Abdulaziz University stages second film festival From December 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com