ADVERTISEMENT

മനാമ ∙ കാലാവസ്‌ഥാവ്യതിയാനത്തെ തുടർന്ന് ബഹ്‌റൈനിൽ തൊണ്ട വേദനയും പനിയും പടരുന്നു. ആശുപത്രികളിലും ക്ലിനിക്കുകകളിലും പനിയും ചുമയും തൊണ്ടവേദനയുമായി എത്തുന്നവരാണ് കൂടുതലും. മലയാളി സംഘടനകളുടെ ഓണാഘോഷം വിവിധ സ്‌ഥലങ്ങളിൽ ദിനം പ്രതി നടക്കുന്ന സാഹചര്യത്തിൽ മലയാളികൾക്കിടയിൽ രോഗം പടരുന്നുണ്ട്. 

മരുന്നുകൾക്കൊപ്പം തന്നെ ഉപ്പുവെള്ളം ഗാർഗിൾ ചെയ്യുക, ചെറു ചൂടുവെള്ളം മാത്രം കുടിക്കുക തുടങ്ങിയവയാണ് രോഗത്തിന് ഡോക്ടർമാർ നൽകുന്ന പ്രതിവിധി. 38.3°C ന് മുകളിൽ ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി ഉണ്ടാവുക,  ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, ടോൺസിലുകളിലോ തൊണ്ടയുടെ പിൻഭാഗത്തോ വെളുത്ത പാടുകൾ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ  കാണണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. വൈറസ് മൂലമുണ്ടാകുന്ന തൊണ്ടയിലെ അണുബാധ സാധാരണയായി രണ്ട് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്നുണ്ട്.  

English Summary:

Sore throats and fevers are common in Bahrain due to climate change.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com