ADVERTISEMENT

ദമ്മാം ∙ പ്രവാസി വെൽഫെയറിൻ്റെ ജനസേവന പ്രവർത്തനങ്ങൾക്ക് കിംങ് ഫഹദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ അനുമോദനവും - ആദരവും.  പ്രവാസി റീജനൽ ജനസേവന കൺവീനർ ജംഷാദ് അലി കണ്ണൂർ, പ്രസിഡൻ്റ്  അബ്ദു റഹീം തീരൂർക്കാട് എന്നിവർ ചേർന്ന് അനുമോദന പത്രം ഏറ്റുവാങ്ങി.

കഴിഞ്ഞ പത്ത് വർഷം തുടർച്ചയായി പ്രവാസി വെൽഫെയർ നടത്തിയ ജനസേവന പ്രവർത്തനമായ രക്ത ദാന - മെഡിക്കൽ പ്രവർത്തനങ്ങൾക്കാണ് ആദരവ്. പ്രവാസി വെൽഫെയർ അതിൻ്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച ഈ അംഗീകാരം ഇരട്ടിമധുരം നൽകുന്നു എന്നും ഈസ്റ്റേൺ പ്രൊവിൻസ് ഹെൽത്ത് ഡിപഡിപ്പാർട്ട്മെൻ്റിനും ഇതിനായ്  സഹകരിച്ച മുഴുവൻ പ്രവാസി സമൂഹത്തിനും  നന്ദി അറിയിക്കുന്നു എന്നും   റീജനൽ പ്രസിഡൻ്റ് അബ്ദുറഹീം തീരൂർക്കാട് പറഞ്ഞു.

വാർത്ത ∙  റൗഫ് ചാവക്കാട്

English Summary:

Tribute to Pravasi Welfare for 10 years of service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com