സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു
Mail This Article
ദോഹ ∙ ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ്, ആസ്റ്റർ ഹെൽത്ത് കെയറുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ആസ്റ്റർ ഹെൽത്ത് കെയറിന്റെ സി റിംങ്ങ് റോഡ് ക്ലിനിക്കിൽ വച്ച് നടന്ന ക്യാംപ് ശ്രദ്ധേയമായി.
ക്യാമ്പിന്റെ ഭാഗമായി, ജീവിതശൈലി രോഗങ്ങളും മാനസിക സമ്മർദ്ദവും സംബന്ധിച്ച ബോധവത്കരണ ക്ലാസും നടന്നു. ആസ്റ്റർ ക്ലിനിക്കിലെ പ്രമുഖ ഡോക്ടർമാരായ ഡോ. റാനിയാ റിനാസ്, ഡോ. തൃഷാ റേച്ചൽ ജേക്കബ് എന്നിവർ ക്ലാസ്സ് നയിച്ചു.
കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയിൽ നടന്ന ക്യാംപ് ഉദ്ഘാടന ചടങ്ങിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം. സുധീർ മുഖ്യാതിഥിയായി. ഫാർമ കെയർ എം.ഡി. നൗഫൽ, ആസ്റ്റർ മാർക്കറ്റിങ് മാനേജർ മനാൽ കുലത്ത്, കുവാഖ് ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, മുൻ ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ, വെൽഫെയർ സെക്രട്ടറി അമിത്ത് രാമകൃഷ്ണൻ, ക്യാംപ്കോർഡിനേറ്റർ പ്രതീഷ് എം.വി, ട്രഷറർ ആനന്ദജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.