ADVERTISEMENT

ദുബായ്∙ എഴുത്തു കൂട്ടായ്മയായ “മഷി”  “മഷി സ്മൃതിസന്ധ്യ; ഏഴ് വർഷം ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി നടത്തി. പ്രവാസി എഴുത്തുകാരൻ വെള്ളിയോടൻ രചിച്ച “ഉപ്പയാണെന്റെ പ്രാർഥന” എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് വിവർത്തനം “സലാത്ത് അബ്ബ”  മാധ്യമപ്രവർത്തകൻ ഷാബു കിളിത്തട്ടിൽ പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ ജോയ് ഡാനിയൽ പുസ്തകം ഏറ്റു വാങ്ങി. വിവർത്തക സജിന പണിക്കർ, പ്രസാധകൻ ബാലാജി ഭാസ്കർ എന്നിവർ പങ്കെടുത്തു. അനൂജ സനൂബ് പുസ്തക പരിചയം നടത്തി.

കവി കെ. ഗോപിനാഥൻ, ഗീതാ മോഹൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.  അമൃത ഘോഷ്,ഫബീന അമീർ എന്നിവരായിരുന്നു അവതാരകർ. അജിത് വള്ളോലി പരിപാടി നിയന്ത്രിച്ചു. രമ്യ മണി, ദിവ്യ മധു, ജയൻ കീഴ്പേരൂര്‍ എന്നിവർ നേതൃത്വം നൽകി. ഇ. കെ ദിനേശൻ, പ്രവീൺ പാലക്കീൽ, സാബിർ , ജാസ്മിൻ, ആർതർ വില്യം, ലക്ഷ്മണൻ, അഖിലേഷ് പരമേശ്വർ, രമ്യ മണി, ദൃശ്യ ഷൈൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com