ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഓവര്‍സീസ് എന്‍സിപി കുവൈത്ത് കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷവും സ്തനാര്‍ബുദ അവബോധ സെമിനാറും സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ലോക കേരളസഭ പ്രതിനിധി ബാബു ഫ്രാന്‍സീസ് ഒലക്കേങ്കില്‍ നിര്‍വഹിച്ചു.

overseas-ncp-kuwait-committee-organized-breast-cancer-awareness-seminar-2

ഒഎന്‍സിപി കുവൈത്ത് ജനറല്‍ സെക്രട്ടറി അരുള്‍രാജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍, ഗ്ലോബല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍ അധ്യക്ഷത നിര്‍വഹിച്ചു. കുവൈത്ത് കാന്‍സര്‍ സെന്ററിലെ (കെസിസി) ഓങ്കോളജിസ്റ്റായ ഡോ.സുശോഭന സുജിത് നായർ, സ്തനാര്‍ബുദ അവബോധ സെമിനാറിന് നേതൃത്വം നല്‍കി.

ഒഎന്‍സിപി കുവൈത്ത് ചാപ്റ്റര്‍ രക്ഷാധികാരിയും യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്ററുമായ  ജോണ്‍  തോമസ് കളത്തിപ്പറമ്പില്‍  പരിപാടിയില്‍ സന്ദേശം നല്‍കി. ജോയിന്റ് സെക്രട്ടറി അശോകന്‍ തിരുവനന്തപുരം, വൈസ് പ്രസിഡന്റ് സണ്ണി മിറാണ്ടാ (കര്‍ണാടക), ട്രഷറര്‍ രവീന്ദ്രന്‍, സാദിഖ് അലി ( ലക്ഷദ്വീപ്), മുഹമ്മദ് ഫൈസല്‍ (പോണ്ടിച്ചേരി), ഹമീദ് പാലേരി, അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. പുതുതായി സംഘടനയില്‍ ചേര്‍ന്ന അംഗങ്ങളെ സ്വീകരിച്ച്, മെമ്പര്‍ഷിപ്പ് ക്യാംപെയ്നും തുടക്കം കുറിച്ചു. ഒഎന്‍സിപി കുവൈത്ത് വൈസ് പ്രസിഡന്റ് പ്രിന്‍സ് കൊല്ലപ്പിള്ളി നന്ദി രേഖപ്പെടുത്തി.

English Summary:

Overseas NCP Kuwait Committee Organized Gandhi Jayanti Day Celebration and Breast Cancer Awareness Seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com