ADVERTISEMENT

ദുബായ് ∙ ഫ്രാൻ ഗൾഫ് ആജൽ കെഫാ ചാംപ്യൻസ് ലീഗ് നാലാം സീസണിലെ അവസാന ലീഗ് മത്സരങ്ങൾ ദുബായ് ഖിസൈസ് സ്റ്റാർ സ്കൂളിലെയും അബുദാബി യൂണിവേഴ്സിറ്റിയിലെയും അൽ ഐൻ ഫാം സ്റ്റേഡിയങ്ങളിൽ ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കും. ശനിയാഴ്ച രാത്രി പത്തിന് അബുദാബിയിൽ റിവ്യെറ വാട്ടർ ഏഴിമല ബ്രദേർസ് എട്ടിക്കുളം വേഴ്സസ് വീ സെവൻ അബുദാബി, പാരിസ് കഫെ എസ്എഫ്‍ടി അബുദാബി വേഴ്സസ് ബൈനൂന സ്ലൈഡർ യുണൈറ്റഡ് എഫ്‍സി എന്നീ മത്സരങ്ങളാണ് നടക്കുക.

ദുബായിൽ നടക്കുന്ന മത്സരങ്ങൾ 
മോട്ടിഫ് ഇൻറ്റീരിയർസ് ദുബായ് ജി സെവൻ അൽ ഐൻ വേഴ്സസ് ആർ കെ എഫ്‍സി, ജോൺ ഫിറ്റ്നസ് കോസ്റ്റൽ തിരുവനന്തപുരം വേഴ്സസ് അബ്ബ്രികോ ഫ്രൈറ്റ് എഫ്‍സി, എബിസി ഹൗസ് സോക്കർ എഫ്‍സി വേഴ്സസ് കേയെൻസ് ഗ്രൂപ്പ്‌ വള്ളുവനാട് എഫ്‍സി എന്നിവർ ഏറ്റുമുട്ടും.

ഞായറാഴ്ച ദുബായിൽ നടക്കുന്ന മത്സരങ്ങൾ 
വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ ബിൻ മൂസ ഗ്രൂപ്പ്‌ ദുബായ്,  ജിംഖാന ആലൂരുമായ് ഏറ്റുമുട്ടും. തുടർന്നു നടക്കുന്ന മത്സരങ്ങളിൽ യുണൈറ്റഡ് കാലിക്കറ്റ്‌ എൽ സെവൻ എഫ്‍സി, അൽ സബ ഓയിൽ അജ്മാനുമായും മർമൂഖ് റിയൽ എസ്റ്റേറ്റ് എ എഫ്‍സി,  അൽ ഐൻ ഫാംസ് കെ ഡബ്ല്യു എഫ്‍സിയുമായും തുടർന്ന് അൽ ഷാബ് വർഖ എഫ്‍സി, ഹസ്റ്റ്ലേഴ്‌സ് എഫ്‍സി ദുബായുമായും സക്സസ്സ് പോയിന്റ് കോളജ് എച്ച് എസ് കെ കെ ഫോർ കട്ടൻ മാഞ്ചസ്റ്റർ എഫ്‍സിയുമായും ഏറ്റുമുട്ടും. 

ഇതോടൊപ്പം ദുബായിൽ നടക്കുന്ന മാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ ദൈദം എഫ് സി ദുബായും എസ് ജെ ബി പൂത്തുറയും തമ്മിൽ ഏറ്റുമുട്ടും. തുടർന്ന് കണ്ട്രോൾ എലെക്ട്രിക്കൽ എഫ്‍സി കാലിക്കറ്റും അൽ ബർഷ ടൈപ്പിങ് എഫ്‍സി ഷാർജയും തമ്മിലും  യു എഫ് എഫ്‍സി ദുബായും മറൈൻ കോസ്റ്റ എഫ്‍സിയും തമ്മിലും മാറ്റുരയ്ക്കും.

അബുദാബിയിൽ ഞായറാഴ്ച രാത്രി പത്തിന്  ആദ്യ മത്സരത്തിൽ അജ്മാസ് എഫ് സിയും റിവ്യെര്യ  വാട്ടർ ഏഴിമല ബ്രദേർസ് എട്ടിക്കുളം തമ്മിലും ഏറ്റുമുട്ടും. തുടർന്ന് ബൈനൂന സ്ലൈഡർ യുണൈറ്റഡ് എഫ് സി യും, വീ സെവൻ അബുദാബിയും തമ്മിൽ മത്സരിക്കും.

English Summary:

Kefa Champions League: Saturday and Sunday Matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com