ADVERTISEMENT

ദുബായ് ∙ കാഴ്ച, കേൾവി സംസാരശേഷി ഇല്ലാത്തവർ ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാർക്ക് മികച്ച സേവനം നൽകുന്നതിന് ദുബായ് രാജ്യാന്തര വിമാനത്താവളവും സാമൂഹിക വികസന വിഭാഗവും (സിഡിഎ) കൈകോർത്തു. ആക്സസ് എബിലിറ്റി എക്സ്പോ 2024ൽ ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച്, സനദ് കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള സിഡിഎയുടെ മാർഗനിർദേശങ്ങൾ പ്രകാരമാണ് സേവനങ്ങൾ മെച്ചപ്പെടുത്തുക.

കേൾവിയില്ലാത്തവരെ ആംഗ്യഭാഷാ വിദഗ്ധരുമായി വിഡിയോ കോളുകളിലൂടെ ബന്ധിപ്പിക്കുന്നതാണ് സനദ് റിലേ സെന്റർ. ഇതിനായി ദുബായിലെ എല്ലാ വിമാനത്താവളങ്ങളിലെയും 33,000 ജീവനക്കാർക്കു പരിശീലനം നൽകും. എല്ലാ വിഭാഗം യാത്രക്കാരെയും ഉൾക്കൊള്ളാൻ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

English Summary:

Dubai Airport to provide better facilities for the differently abled.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com