ADVERTISEMENT

റിയാദ് ∙ സൗദിയിലെ ഹറാദില്‍ പ്രവാസി മലയാളി ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം അന്തരിച്ചു. കൊല്ലം, ശക്തികുളങ്ങര, കാവനാട് സ്വദേശി ഖലീൽ അഴികത്തു വടക്കതിൽ വീട്ടിൽ ഷാബുദീൻ (46) ആണ് മരിച്ചത്.

ജോലി സ്ഥലത്ത് വെച്ച് നെഞ്ചുവേദന മൂലം കുഴഞ്ഞു വീണ ഷാബുദീനെ ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ വൈകിട്ടോടെ നില വഷളാവുകയായിരുന്നു.

ഹറാദിലെ സ്വകാര്യ കമ്പനിയില്‍ രണ്ട് വര്‍ഷമായി  മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. ഹുഫൂഫ് പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.  സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

English Summary:

Kollam native died in Saudi due to heart attack - Shabudeen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com