ADVERTISEMENT

ദുബായ് ∙ ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്റെ കീഴിൽ യുഎഇയിലേയ്ക്കുള്ള ഇന്ത്യൻ ട്രേഡ് കമ്മീഷണർ ആയി അഭിഭാഷകനും സംരംഭകനുമായ അഡ്വ. സുധീർ ബാബു നിയമിതനായി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും ധനവകുപ്പിന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഐഇടിഒയുടെ കീഴിൽ വരുന്ന ഇന്ത്യ ജിസിസി ട്രേഡ് കൗൺസിലിന്റെ ഭാഗമായിട്ടാണ് നിയമനം. ഇന്ത്യയ്ക്കും വിവിധ രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക നയതന്ത്രജ്ഞത പ്രോത്സാഹിപ്പിക്കുന്ന, ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന ട്രേഡ് ഓർഗനൈസേഷൻ ആണ് ഐഇടിഒ.

ഇന്ത്യയും യുഎഇയും തമ്മിൽ സാമ്പത്തിക വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒപ്പു വച്ച സിഇപിഎ കരാർ ലക്ഷ്യമിടുന്നതുപോലെ 2030 നകം പ്രതിവർഷം 10,000 കോടി ഡോളർ ഉഭയ കക്ഷി വ്യാപാരം നേടിയെടുക്കുക എന്നത്  പ്രവർത്തന ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര വ്യാപാര വാണിജ്യ പ്രവർത്തനങ്ങൾക്ക് പുറമെ ടൂറിസം, വിദ്യാഭ്യാസം,ഐടി, എസ് എംഇ മേഖലയുടെ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ പ്രോത്സാഹനാത്മകമായ നടപടികൾ കൊണ്ടുവരാനും ശ്രമിക്കും.

മെയ്ക്ക് ഇൻ ഇന്ത്യയുടെ ചുവടുപിടിച്ച് മെയ്ക്ക് ഇൻ എമിറേറ്റ്സ് പദ്ധതിയും പരസ്പരം ഏകോപിപ്പിക്കും. ഇതിനായി ദുബായ് കേന്ദ്രമാക്കി ഓഫിസ് പ്രവർത്തനമാരംഭിക്കും. ഐഇടഒയുടെ ഉന്നത ഭാരവാഹികളുടെ സാന്നിധ്യത്തിൽ അറബ് പ്രമുഖരെ ഉൾപ്പെടുത്തി  സമ്മേളനം  സംഘടിപ്പിക്കുമെന്നും അഡ്വ. സുധീർ ബാബു പറഞ്ഞു. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി യുഎഇയിൽ നിയമ സേവന രംഗത്ത് പ്രവർത്തിക്കുന്നു.

English Summary:

Adv. Sudhir Babu has been appointed as IETO UAE Trade Commissioner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com