ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള എല്ലാ വാടകക്കാരും ഇനി മുതൽ, വാടകക്കെട്ടിടങ്ങളിലെ വൈദ്യുതിയും വെള്ളവും ഉപയോഗിക്കുന്നവർ തന്നെ അതിന്‍റെ ബില്ലിനും ഉത്തരവാദികളാകും. സൗദി ഇലക്ട്രിസിറ്റി റഗുലേറ്ററി അതോറിറ്റിയും വാട്ടർ അതോറിറ്റിയും സംയുക്തമായി പുറപ്പെടുവിച്ച പുതിയ നിർദ്ദേശപ്രകാരം, വൈദ്യുതിയും വെള്ളവും വിതരണം ചെയ്യുന്ന കമ്പനികൾ വാടക കരാറുകളിൽ മീറ്റർ കണക്ഷൻ വിവരങ്ങൾ ഉൾപ്പെടുത്തണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതുവരെ കെട്ടിട ഉടമയുടെ പേരിലായിരുന്നു ബില്ല് നൽകിയിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം യഥാർഥ ഉപഭോക്താവായ വാടകക്കാരൻ തന്നെ ബില്ലിന് ഉത്തരവാദിയാകും.

റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം, ഇജാറ പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തുന്ന എല്ലാ വാടക കരാറുകളിലും വൈദ്യുതിയും വെള്ളവും മീറ്റർ വിവരങ്ങൾ വാടകക്കാരന്‍റെ ഇഖാമ നമ്പറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. കരാർ അവസാനിക്കുമ്പോൾ ഈ ബന്ധം അവസാനിക്കുകയും ചെയ്യും.

കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള ബില്ലിനെ ചൊല്ലുള്ള തർക്കങ്ങൾക്ക് ഇത് ഒരു പരിഹാരമായിരിക്കും. ഇതോടെ ബില്ലിങ് സംവിധാനം കൂടുതൽ സുതാര്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

വാടകക്കാർക്ക് തവക്കൽന ആപ്പ് ഉപയോഗിച്ചോ അല്ലെങ്കിൽ സൗദി ഇലക്ട്രിസിറ്റി കമ്പനി, നാഷനൽ വാട്ടർ കമ്പനി തുടങ്ങിയ സേവന ദാതാക്കളുടെ ഓൺലൈൻ പോർട്ടലുകൾ വഴിയോ മീറ്റർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം.ഡോക്യുമെന്‍റേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, സേവന ദാതാക്കളുടെ കോൾ സെന്‍ററുകളിലോ  സമൂഹ മാധ്യമ അക്കൗണ്ടുകളിലോ ബന്ധപ്പെടാം.

English Summary:

Saudi: Documenting and Linking Water and Electricity Meters to the Actual Beneficiary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com