ADVERTISEMENT

റിയാദ് ∙ റിയാദ് മേഖലയിലെ ലഹരി കടത്തിന്‍റെയും വ്യാപാരത്തിന്‍റെയും പ്രധാന ശൃംഖല തകർത്തതായി സൗദി സുരക്ഷാ അധികൃതർ അറിയിച്ചു.  വിവിധ മന്ത്രാലയങ്ങളിലെ 16 ഉദ്യോഗസ്ഥർ ഉൾപ്പെടെ 21 പേരാണ് പിടിയിലായത്. 

പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആഭ്യന്തര മന്ത്രാലയം, ദേശീയ ഗാർഡ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നത്.

രാജ്യത്തിന്‍റെ സുരക്ഷയെയും സ്ഥിരതയെയും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയെ അട്ടിമറിക്കാൻ ധൈര്യപ്പെടുന്ന ആരെയും സുരക്ഷാ അധികാരികൾ നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. മാതൃരാജ്യത്തിന്‍റെയും യുവാക്കളുടെയും സുരക്ഷയെ ലഹരി മരുന്ന് ഉപയോഗിച്ച് ലക്ഷ്യമിടുന്ന എല്ലാ ക്രിമിനൽ പദ്ധതികൾക്കെതിരെയും അതീവ ജാഗ്രത പുലർത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി.

English Summary:

16 ministry officials among 21 arrested as major drug trafficking network busted in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com